കർണാടക പൊലീസിന്‍റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ‘ഫിറ്റ്നസ് ഫോർ ഓള്‍’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന മാരത്തണ്‍ ഓട്ട മത്സരം മാർച്ച് 10ന് നടക്കും.10 കിലോമീറ്റർ, അഞ്ചു കിലോമീറ്റർ എന്നീ രണ്ടു കാറ്റഗറികളിലായി നടക്കുന്ന മാരത്തണില്‍ പതിനായിരത്തോളം പേർ പങ്കാളികളാകും.വിധാൻ സൗധയില്‍ നിന്നാരംഭിച്ച് കബണ്‍ പാർക്കടക്കം നഗരത്തിലെ വിവിധ റോഡുകളിലൂടെ സഞ്ചരിച്ച് വിധാൻ സൗധയില്‍ തന്നെ സമാപിക്കുന്ന രീതിയിലാണ് മാരത്തണ്‍ നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6.30ന് 10 കി.മീ. റണ്‍ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 7.15ന് അഞ്ചു കി.മീ. റണ്‍ ആരംഭിക്കും.
ഇഡ്ഡലി വട രാംചരണ്‍ നിങ്ങള്‍ എവിടെയാണ്?’- ഷാരൂഖ് ഖാന്‍ രാം ചരണിനെ അധിക്ഷേപിച്ചു; രാംചരണിന്റെ മേക്കപ്പ് ആര്‍ടിസ്റ്റ് ഇറങ്ങിപ്പോയി
ജാം നഗര്‍: മുകേഷ് അംബാനിയുടെ മകന്റെ പ്രീവെഡ്ഡിംഗ് ആഘോഷച്ചടങ്ങില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തെലുങ്കു നടന്‍ രാംചരണിനെ അധിക്ഷേപിച്ചതായി ആരോപണം.നാട്ടു നാട്ടു ഗാനത്തിനൊത്ത് ചുവടുവെയ്‌ക്കാന്‍ രാംചരണിനെ കാണാതായപ്പോള്‍ ‘ഇഡ്ഡലി വട രാംചരണ്‍ നിങ്ങള്‍ എവിടെയാണ്? എന്ന് ഷാരൂഖ് ഖാന്‍ ഉറക്കെ മൈക്കിലൂടെ വിളിച്ചുചോദിച്ചു.
ഇത് കേട്ട രാം ചരണിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സെബ ഹസ്സന്‍ ഇറങ്ങിപ്പോവുകയായിരുന്നു. രാം ചരണിനെ ഇഡ്ഡലി വട രാംചരണ്‍ എന്ന് വിളിക്കുക വഴി തെക്കെയിന്ത്യക്കാരോടുള്ള ഷാരൂഖ് ഖാന്റെ പുച്ഛമാണ് നിഴലിക്കുന്നതെന്ന് സെബ ഹസ്സന്‍ പറഞ്ഞു.പ്രീവെഡ്ഡിംഗ് ആഘോഷത്തില്‍ നാട്ടു നാട്ടു ഒരു പ്രധാന ഇനമായിരുന്നു.സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമീര്‍ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് നാട്ടു നാട്ടു ഗാനത്തിനൊപ്പം ചുവടുവെച്ചത്. ഇതിനിടയിലാണ് നൃത്തം കൂടുതല്‍ കൊഴുപ്പിക്കാന്‍ ഷാരൂഖ് ഖാന്‍ രാം ചരണിനെ സ്റ്റേജിലേക്ക് ക്ഷണിച്ചത്