Home കർണാടക മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

ബെംഗളൂരു: കർണാടക മുൻ രഞ്ജിട്രോഫി ക്രിക്കറ്റർ എസ്‌എ ൽ അക്ഷയ് മൈതാനത്ത് വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ശിവമൊഗ്ഗ സ്വദേശിയായ എസ് എൽ അക്ഷയ്ക്ക് കെ.ആർ പുരത്ത് മൂന്നാം ഡിവിഷൻ മത്സരം കളിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെതന്നെ താരത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലുംമരണം സ്ഥിരീകരിക്കുകയായിരുന്നു.മുപ്പത്തിയൊമ്പത് വയസുകാരനായ എസ് എൽ അക്ഷയ് കർണാടകയിലെ അറിയപ്പെടുന്ന ബൗളർമാരിൽ ഒരാളാണ്. കർണാടക സ്റ്റേറ്റ് ടീമിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. കർണാടക പ്രീമിയർ ലീഗിലും (മഹാരാജ ട്രോഫി കെഎസ്സിഎ ടി20) കളിച്ചിട്ടുള്ള താരമാണ്. കെ. ആർ പുരത്ത് നടന്ന മൂന്നാം ഡിവിഷൻ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ എസ് എൽ അക്ഷയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ‘അക്ഷയ് കർണാടകയെ ഫസ്റ്റ്-ക്ലാസ് തലത്തിൽ പ്രതിനിധീകരിച്ച താരമാണ്. ജൂനിയർ പരിശീലകൻ എന്ന നിലയിൽ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ എസ്.എൽ അക്ഷയ് ശ്രദ്ധേയനായിരുന്നു’- എന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസ്‌താവനയിൽ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group