ബെംഗളൂരു: സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സീരിയൽ നടി അറസ്റ്റിൽ. നടിയും മോഡലുമായി ഷനായക അറസ്റ്റിലായി. 24കാരിയായ ഷനാ, ഇരുപത്തിയൊന്നുകാരനായ കാമുകൻ നിയാസ്ഹമീദ് കാട്ടിഗർ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്.
വഴി കൊട്ടിയടച്ച കര്‍ണാടകക്കും പ്രാണവായു നല്കി കേരളം.
കഴിഞ്ഞ ദിവസമാണ് രാകേഷ്ക എന്ന 32കാരന്റെ മൃതദേഹം ഭാഗങ്ങളാണ് ധാർവാഡിന് സമീപം വനത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് ഹുബ്ലി റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രഥമിക അന്വേഷണത്തിൽ തന്നെ രാകേഷിന്റെ സഹോദരിക്ക് ഇതിൽ പങ്കുള്ളതായി പൊലീസ് സംശയിച്ചു. പിന്നീട് വിശദമായ നടത്തിയ അന്വേഷണത്തിലാണ് ഷനായുടെ കാമുകൻ നിയാസ്ഹമീദ് കാട്ടിഗറിന്റെ മൂന്ന് സുഹൃത്തുക്കൾ പിടിയിലായത്.
ഷനായുടെ നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിർത്തിരുന്നു. ഇതാണ്കൊലപാതകത്തിന് കാരണം ആയതെന്ന് പോലീസ് പറഞ്ഞു. ഏപ്രിൽ 9ന് ഹുബ്ബള്ളി ഒരു സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് ഷനാ സന്ദർശിച്ചിരുന്നു. അതേ ദിവസം തന്നെയാണ് കൊലപാതകം നടന്നത്. കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു ഉണ്ടായത്. ഒരു ദിവസത്തിന് ശേഷം ശരീരം കഷ്ണങ്ങളായി മുറിച്ച് നിയാസ് അഹമ്മദും കുട്ടുകാരും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ചു. ഷനായെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
- മംഗളൂരു ലോക്ഡൗണിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി
- ‘ഇടയ്ക്കിടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ വൈറസ് പോവില്ല’; മോദിയെ കടന്നാക്രമിച്ച് സിദ്ധരാമയ്യ .
- നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍.
- രണ്ടാംതരംഗത്തില്‍ കുട്ടികൾ കോവിഡിന് ഇരയാക്കുന്നത് വർധിക്കുന്നു; ഈ ലക്ഷണങ്ങൾ ഉണ്ടായാൽ സൂക്ഷിക്കുക
- കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണാതീതം: മുഖ്യമന്ത്രി