Home covid19 കൊവിഡ് കാലത്തിന് യോജിച്ച ‘സ്‌പെഷ്യല്‍’ ചായ; തയ്യാറാക്കാനും വളരെ എളുപ്പം.

കൊവിഡ് കാലത്തിന് യോജിച്ച ‘സ്‌പെഷ്യല്‍’ ചായ; തയ്യാറാക്കാനും വളരെ എളുപ്പം.

by admin

കൊവിഡ് 19 വ്യാപകമായതോടെ ആരോഗ്യത്തെ കുറിച്ചും രോഗ പ്രതിരോധശേഷിയെ കുറിച്ചുമെല്ലാം ആളുകൾ ധാരാളമായി സംസാരിക്കാനും അക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനുമെല്ലാം തുടങ്ങി. ഭക്ഷണപാനീയങ്ങളിലൂടെ തന്നെ എത്തരത്തിലെല്ലാം പ്രതിരോധ ശേഷം വർധിപ്പിക്കാമെന്നതിനെ കുറിച്ച് കാര്യമായ ചർച്ചകളാണ് ഇക്കഴിഞ്ഞ ഒരു വർഷത്തിലധികമായി നടക്കുന്നത്.

“കര്‍ണാടക മണ്ണിട്ടു മറച്ച വഴിയിലൂടെ ഇന്ന് അടിയന്തിര ഓക്സിജനുമായി കേരളത്തിന്റെ ലോറി പോകുന്നതുകാണുമ്ബോള്‍ പുഞ്ചിരി മാത്രമാണുയരുന്നത്”, സുസ്‌മേഷ് ചന്ദ്രോത്ത് .

എന്തായാലും അൽപമൊരു കരുതലെടുത്താൽ ആരോഗ്യപരമായ ജീവിതരീതിയിലേക്ക് മാറാൻ നമുക്ക് സാധിക്കുമെന്നും ഈ ചർച്ചകൾ തെളിയിച്ചിട്ടുണ്ട്. ഇനി കൊവിഡ് കാലത്തെ ഡയറ്റുമായി ബന്ധപ്പെട്ട് ചേർത്തുപറയാവുന്നൊരു ടിപ്പാണ് പങ്കുവയ്ക്കുന്നത്. പ്രതിരോധശേഷി കൂട്ടാനും അതുപോലെ തന്നെ സീസണിന്റെ ഭാഗമായി വരുന്ന ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒരു ‘സ്പെഷ്യൽ’ ചായയെ പരിചയപ്പെടുത്തുകയാണ്.

മംഗളൂരു ലോക്​ഡൗണിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്​ മടങ്ങിത്തുടങ്ങി

സംഗതി സ്പെഷ്യൽ ചായ ആണെങ്കിലും അത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഇതിനാവശ്യമായ ചേരുവകളാണെങ്കിലോ, മിക്ക വീടുകളിലും എപ്പോഴും കാണുന്നവയുമാണ്. കറുവാപ്പട്ട, തേൻ എന്നീ രണ്ടേ രണ്ട് ചേരുവകൾ മാത്രമാണ് ഇതിനാവശ്യം.

അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ധാരാളം ഘടകങ്ങളുടെ കലവറയാണ് കറുവാപ്പട്ടയും ഒപ്പം തന്നെ തേനും. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും എൻസൈമുകളുമെല്ലാം ശാരീരികമായ പ്രശ്നങ്ങളെ സുഖപ്പെടുത്താൻ ഫലപ്രദമായി സഹായിക്കുന്നു. കോശങ്ങളെ ബാധിക്കുന്ന കേടുപാടുകൾ തീർക്കാനും അതുവഴി അണുബാധകളെ തുരത്താനും തേനിന്റെ ആന്റി-ബാക്ടീരിയൽ സവിശേഷതയും സഹായിക്കുന്നു. കറുവാപ്പട്ടയ്ക്കും ശരീരത്തിന്റെ പല കേടുപാടുകളെയും തീർത്ത് സുഖപ്പെടുത്താനുള്ള കഴിവുണ്ട്.

‘ഇടയ്ക്കിടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ വൈറസ് പോവില്ല’; മോദിയെ കടന്നാക്രമിച്ച്‌ സിദ്ധരാമയ്യ .

ഇത്രയും ഗുണങ്ങളുള്ളതിനാൽ തന്നെ ഇവ രണ്ടും ചേരുന്ന ചായ എന്ന് പറയുമ്പോൾ തീർച്ചയായും അതിന്റെ പ്രാധാന്യം മനസിലാക്കാമല്ലോ. അലർജികളെ എതിർക്കാനും, മുറിവുകളെയും പരിക്കുകളെയും സുഖപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനുമെല്ലാം കറുവാപ്പട്ട- തേൻ ചായ ഉപകരിക്കുമെന്നാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റ് ശിൽപ അറോറയും പറയുന്നത്.

ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ ഇമ്രാൻഖാനോട് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ജനങ്ങൾ, സഹായം വാഗ്ദാനം ചെയ്ത് ഈദി ഫൌണ്ടേഷൻ

ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണെന്ന് പറഞ്ഞുവല്ലോ. ആദ്യം ആവശ്യമായത്രയും വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ഒരു കപ്പ് വെള്ളത്തിന് മുക്കാൽ ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതും, ഒരു ടീസ്പൂൺ തേനുമാണ് എടുക്കേണ്ടത്. വെള്ളം തിളച്ചുകഴിയുമ്പോൾ ഇതിലേക്ക് കറുവാപ്പട്ട പൊടി ചേർക്കുകയാണ് വേണ്ടത്. ഇനി ഒന്ന് ചൂട് മാറുമ്പോൾ ഇത് കപ്പിലേക്ക് പകർന്ന ശേഷം തേനും ചേർക്കാം. കറുവാപ്പട്ട- തേൻ ‘സ്പെഷ്യൽ ചായ റെഡി. കൊവിഡ് കാലത്തെ വൈകുന്നേരങ്ങൾക്ക് ഊർജ്ജം പകരാൻ ഇനി ഈ ചായയും ഒന്ന്പരീക്ഷിക്കണേ.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group