Home Featured ബംഗളൂരു-ചെന്നൈ അതിവേഗ പാത ഈ വര്‍ഷം പൂര്‍ത്തിയാവും -നിതിൻ ഗഡ്കരി

ബംഗളൂരു-ചെന്നൈ അതിവേഗ പാത ഈ വര്‍ഷം പൂര്‍ത്തിയാവും -നിതിൻ ഗഡ്കരി

by admin

ബംഗളൂരു: ബംഗളൂരു -ചെന്നൈ അതിവേഗ പാത നിർമാണം ഈ വർഷം ഡിസംബറില്‍ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ശിവമൊഗ്ഗയില്‍ 18 ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗളൂരു-ചെന്നൈ അതിവേഗ പാത നിർമാണത്തില്‍

ശിവമൊഗ്ഗ, ബെള്ളാരി, ചിത്രദുർഗ, ഹാസൻ, ചിക്കമഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളിലൂടെ കടന്നുപോകുന്ന 300 കിലോമീറ്റർ പാതക്ക് 6,200 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബംഗളൂരു -ചെന്നൈ അതിവേഗപാത വരുന്നതോടെ ഇരു നഗരങ്ങള്‍ക്കും ഇടയിലെ യാത്രാദൂരത്തില്‍ രണ്ടു മണിക്കൂർ കുറവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കർണാടകയില്‍ മൂന്ന് ലക്ഷം കോടിയുടെ ദേശീയപാത വികസന പ്രവൃത്തികള്‍ പുരോഗതിയിലാണ്. ഒന്നര ലക്ഷം കോടിയുടെ പ്രവൃത്തികള്‍ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group