ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്ത്യൻ ഹോക്കി താരം വരുണ്‍ കുമാറിനെതിരെ കേസ്.
ബംഗളൂരു സ്വദേശിനിയായ 22 കാരിയാണ് പരാതിക്കാരി. 2019ല്‍ ഇൻസ്റ്റഗ്രാമിലൂടെയാണ് വരുണ്‍കുമാറിനെ പരിചയപ്പെട്ടതെന്നും, അന്ന് തനിക്ക് 17 വയസ്സായിരുന്നുവെന്നും യുവതി പറയുന്നു.
വിവാഹ വാഗ്ദാനം നല്കി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വരുണ്‍ കുമാർ തന്നെ പലതവണ ബലാത്സംഗം ചെയ്തെന്നും യുവതിയുടെ പരാതിയിലുണ്ട്. കോച്ചിംഗ് ക്യാമ്ബുകള്‍ക്കായി ബംഗളൂരുവിലെത്തുമ്ബോള് വരുണ്‍ കുമാറുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുമായിരുന്നെന്നും യുവതി പറയുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് വരുണ്‍ കുമാർ പഞ്ചാബിലെ ജലന്ധറിലാണ് താമസിച്ചിരുന്നത്. ഇയാള്‍ ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ടോക്കിയോ ഒളിമ്ബിക്സില്‍ ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയതിന് പിന്നാലെ ഹിമാചല്‍ പ്രദേശ് സർക്കാർ അദ്ദേഹത്തിന് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.