Home Featured മൂര്‍ഖന്‍പാമ്പിനെ കുപ്പിയിലാക്കി കടത്തി; ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

മൂര്‍ഖന്‍പാമ്പിനെ കുപ്പിയിലാക്കി കടത്തി; ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

ബെംഗളൂരു: മൂർഖൻപാമ്പിനെ കുപ്പിയിലാക്കി ബാങ്കോക്കിൽനിന്ന് കടത്തിയ യാത്രക്കാരൻ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ബെംഗളൂരു സ്വദേശിയായ പുരുഷോത്തം ആണ് പിടിയിലായത്.ഇയാളുടെ ബാഗ് പരിശോധിക്കുന്നതിനിടെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരാണ് മൂർഖൻ പാമ്പിനെ കുപ്പിയിലടച്ച നിലയിൽ കണ്ടത്. തുടർന്ന് ഇയാളെ പിടികൂടി വനം വകുപ്പിനെ ഏൽപ്പിക്കുകയായിരുന്നു. വിഷം ശേഖരിക്കാനാണ് പാമ്പിനെ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം.

ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.കഴിഞ്ഞ സെപ്റ്റംബറിൽ സമാനമായ രീതിയിൽ ബാങ്കോക്കിൽനിന്ന് ബെംഗളൂരുവിലേക്ക് കടത്താൻ ശ്രമിച്ച പാമ്പുകളേയും മറ്റ് ജീവികളേയും പിടികൂടിയിരുന്നു. അന്ന് പിടിയിലായ സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും അധികൃതർ അന്വേഷിച്ചുവരുകയാണ്.

paytmന് പിടി വീണു: ഇടപാട് 29വരെ മാത്രം

ന്യൂഡല്‍ഹി | ഫെബ്രുവരി 29 മുതല്‍ പേടിഎം ഇടപാടുകള്‍ വിലക്കി റിസര്‍വ്വ് ബാങ്ക് ഉത്തരവ്. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും വാലറ്റുകള്‍ ടോപ്പപ് ചെയ്യുന്നതിനുമെല്ലാം വിലക്കുണ്ട്. പേടിഎം പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയും റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ പാലിക്കാത്തതുമാണ് പുതിയ നീക്കങ്ങള്‍ക്കു കാരണം. അതേ സമയം ക്യാഷ്ബാക്കുകളും റീ ഫണ്ടുകളും ക്രഡിറ്റ് ചെയ്യാവുന്ന പലിശയും നിയന്ത്രണങ്ങളില്‍ ഉള്‍പെടില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പേ ടി എം ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കാനും ഉപയോഗിക്കാനും അനുമതിയുണ്ടെന്നും ആര്‍ ബി ഐ നിര്‍ദേശത്തില്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group