Home Featured ബംഗളൂരു:നഗരത്തിലെ റോഡില്‍ അശാസ്ത്രീയ ഹംപ്; മൂന്നു ദിവസത്തിനിടെ മൂന്ന് മരണം

ബംഗളൂരു:നഗരത്തിലെ റോഡില്‍ അശാസ്ത്രീയ ഹംപ്; മൂന്നു ദിവസത്തിനിടെ മൂന്ന് മരണം

ബംഗളൂരു: മൈസൂർ സർവകലാശാല പി.ജി കാമ്ബസായ മാനസഗംഗോത്രിക്ക് സമീപം ബൊഗഡി മെയിൻ റോഡില്‍ അശാസ്ത്രീയമായി നിർമിച്ച ഹംപ് കാരണം മൂന്ന് ദിവസത്തിനിടെ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞു.വിരാജ്പേട്ട കന്ദഗള സ്വദേശി ബി.എം ബിദ്ദപ്പയുടെ മകൻ ബി. ശിവൻ (25) ആണ് കഴിഞ്ഞദിവസം മരിച്ചത്. ഞായറാഴ്ച രാവിലെ 6.30 ഓടെ ശിവൻ സഞ്ചരിച്ച ബൈക്ക് ഹംപില്‍തട്ടി മറിഞ്ഞ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെ, ചൊവ്വാഴ്ച രാത്രി യുവാവ് മരിച്ചു. മൈസൂരു മരതിക്യാതനഹള്ളി സ്വദേശി യശ്വന്ത്, മൈസൂരു എച്ച്‌.ഡി കോട്ടെ സ്വദേശി കുമാർ എന്നിവർ ഞായറാഴ്ച ഇതേസ്ഥലത്തുണ്ടായ അപകടത്തില്‍ മരണപ്പെട്ടിരുന്നു.

റോഡില്‍ ഹംപ് സ്ഥാപിച്ചത് തിരിച്ചറിയാനാവാത്തതാണ് അപകടങ്ങള്‍ക്ക് വഴിവെച്ചത്. സൂചനാ ബോർഡുകളോ ഹംപില്‍ വെള്ള വരയോ നല്‍കിയിരുന്നില്ല.മൈസൂരുവില്‍ സ്വകാര്യ കമ്ബനിയില്‍ ജോലിക്കാരനായ ശിവൻ സരസ്വതിപുരത്ത് വാടകക്ക് താമസിച്ചുവരികയായിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടങ്ങള്‍ പതിവായതോടെ അധികൃതർ കഴിഞ്ഞദിവസമെത്തി ഹംപില്‍ വെള്ള വരയിട്ടു.

ഹജ്ജ്: കരിപ്പൂരിൽനിന്ന് യാത്രാനിരക്ക് കഴിഞ്ഞ വർഷത്തേതിലേക്ക് താഴും; ഇപ്പോഴും കൊച്ചി, കണ്ണൂർ എന്നിവിടത്തേക്കാൾ 30,000 രൂപ കൂടുതൽ

മലപ്പുറം: പ്രതിഷേധങ്ങൾക്കൊടുവിൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വിമാനടിക്കറ്റ് നിരക്ക് കുറ ഞ്ഞേക്കും. കഴിഞ്ഞ വർഷത്തെ നിരക്കിലേക്കാണ് എ ത്തുക. നിലവിൽ 1,977 ഡോളറാണ് കരിപ്പൂരിൽനിന്ന് എയർഇന്ത്യ എക്സ‌്പ്രസ് സമർപ്പിച്ചിരിക്കുന്നത്. ഇതു പ്രകാരം 1.64 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക്. വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ഇതിൽ 500 ഡോളറി ന്റെ കുറവ് വരുത്താൻ നടപടി എടുക്കുന്നതായി മന്ത്രി സ്മൃതി ഇറാനിയുടെ ഓഫിസിൽനിന്ന് അറിയിച്ചത്.

ഇതോടെ, കരിപ്പൂരിൽനിന്നുള്ള ടിക്കറ്റ് നിരക്ക് 1.22 ല ക്ഷമായി കുറയും. കഴിഞ്ഞ വർഷം 1.20 ലക്ഷമായിരു ന്നു കരിപ്പൂരിലെ നിരക്ക്. നിരക്ക് കുറക്കാൻ തയാറാ ണെന്ന് നേരത്തേ എയർഇന്ത്യ എക്‌സ്പ്രസ് അറിയിച്ചി രുന്നു.അതേസമയം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുമാ യി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും ഉയർന്ന നിരക്കാ ണ് കരിപ്പൂരിൽ. കൊച്ചിയിലും കണ്ണൂരിലും സൗദി എയർ ലൈൻസാണ് ഏറ്റവും കുറഞ്ഞ തുക സമർപ്പിച്ചിരിക്കു ന്നത്. കൊച്ചിയിൽ 1,073 ഡോളറും (89,100 രൂപ), ക ണ്ണൂരിൽ 1,068 ഡോളറുമാണ് (88,700 രൂപ) ഇവർ നൽ കിയ നിരക്ക്.ഇത് കരിപ്പൂരിലേതിനെക്കാളും 30,000 രൂപയോളം കുറ വാണ്. ഇതേ നിരക്കിന് കരിപ്പൂരിൽനിന്നും യാത്ര സാധ്യ മാകണമെങ്കിൽ വലിയ വിമാനങ്ങൾക്ക് സർവിസ് നട ത്താൻ സാധിക്കണം. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാ ലയം അനുമതി നൽകേണ്ടതുണ്ട്. സൗദിയയും ഖത്തർ എയർവേസും 2021ൽ വലിയ വിമാന സർവിസ് നടത്തു ന്നതിനാവശ്യമായ നടപടി പൂർത്തീകരിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group