കര്‍ണാടക കോണ്‍ഗ്രസിന് തലവേദനയായി മുതിര്‍ന്ന നേതാവിന്‍റെ പ്രസ്താവന. ബി എസ് യെദിയൂരപ്പയുടെ മകനും ബിജെപി എംപിയുമായ ബി വൈ രാഘവേന്ദ്രയെ വീണ്ടും എംപിയായി തെരഞ്ഞെടുക്കണമെന്ന് ശിവമൊഗ്ഗ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് മുതിർന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാമനൂർ ശിവശങ്കരപ്പ ആവശ്യപ്പെട്ടു.ബെക്കിന കല്‍മറ്റയില്‍ സംഘടിപ്പിച്ച ഗുരു ബസവശ്രീ അവാർഡ് പ്രധാൻ ആധ്യാത്മിക സമ്മേളനത്തില്‍ ഗുരു ബസവശ്രീ പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ശിവശങ്കരപ്പ. ശിവമോഗ ജില്ലയില്‍ വികസന പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ശ്രദ്ധിയില്‍പ്പെട്ടു. നിങ്ങള്‍ നല്ലൊരു എംപിയെ തെരഞ്ഞെടുത്തതിന്‍റെ ഫലമാണത്. അദ്ദേഹഹത്തെ ഇനിയും തെരഞ്ഞെടുക്കണം.
ജില്ല കൂടുതല്‍ വികസിക്കേണ്ടതുണ്ട്. ബി വൈ രാഘവേന്ദ്രയെപ്പോലുള്ള ലോക്‌സഭാംഗങ്ങളെ ലഭിച്ചത് അനുഗ്രഹമാണ്. ജനങ്ങള്‍ക്കായുള്ള വികസന പ്രവർത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും ശിവശങ്കരപ്പ പറഞ്ഞു.ജനഹിതമനുസരിച്ച് പ്രവർത്തിച്ച ലോക്സഭാംഗങ്ങളെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വിജയിപ്പിക്കണം.
വീരശൈവ ലിംഗായത്തുകള്‍ക്ക് നിരവധി ഉപവിഭാഗങ്ങളുണ്ട്. അവയെല്ലാം നീക്കണം. എല്ലാവരും ഒരുപോലെയാണെന്ന് തോന്നണം. എങ്കില്‍ മാത്രമേ ഐക്യമുണ്ടാകൂവെന്നും കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു. കർണാടക സംസ്ഥാനത്ത് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേർന്ന മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ തിരികെ ബിജെപിയിലേക്ക് മടങ്ങിയിരുന്നു.
പ്രധാനമന്ത്രിയെ വിളിക്കൂ;SFI പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ കാറില്‍ കയറില്ലെന്നുറപ്പിച്ച് ഗവര്‍ണര്‍
കൊല്ലം നിലമേലില്‍ നടന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലും തുടര്‍ സംഭവങ്ങളിലും അയവില്ലാതെ ഗവര്‍ണര്‍.പ്രധാനമന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കണമെന്നാണ് ഗവര്‍ണറുടെ നിലപാട്. ഗവര്‍ണറുടെ പ്രതിഷേധം നാല്പത് മിനിറ്റോളം പിന്നിട്ടു.കരിങ്കൊടി കാണിച്ച എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണം, കേസിന്റെ വിവരങ്ങള്‍ തനിക്ക് കൈമാറണം, ആര്‍ക്കൊക്കെ എന്തൊക്കെ വകുപ്പുകള്‍ ചുമത്തിയെന്നതടക്കം അറിയിക്കണം എന്നിങ്ങനെയാണ് ഗവര്‍ണറുടെ ആവശ്യങ്ങള്‍.കേസെടുക്കാത്ത പക്ഷം താന്‍ വാഹനത്തില്‍ കയറില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നിലവില്‍ റോഡരികിലെ ഒരു ഹോട്ടലിന് മുന്നില്‍ ഇരിക്കുകയാണ് ഗവര്‍ണര്‍.
മുഖ്യമന്ത്രി പോയാല്‍ സുരക്ഷ ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച ഗവര്‍ണര്‍, പൊലീസ് നിയമം ലംഘിക്കുകയാണെന്ന് കുറ്റപ്പെടുത്തി.ഗവര്‍ണറുടെ വാഹനം കടന്നുപോകുന്ന വഴിയില്‍ അറുപതോളം വരുന്ന എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ക്ഷുഭിതനായ ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി വഴിയരികില്‍ ഹോട്ടലിനടുത്ത് ഇരിപ്പുറപ്പിച്ചു. എന്തുകൊണ്ട് പൊലീസ് പ്രതിഷേധം അറിയാതെ പോയെന്നും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ പൊലീസുകാര്‍ ശ്രമിക്കുന്നുണ്ട്.