Home covid19 മുഖ്യമന്ത്രി യെദിയൂരപ്പക്ക് വീണ്ടും കോവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുഖ്യമന്ത്രി യെദിയൂരപ്പക്ക് വീണ്ടും കോവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

by admin

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ (78 )യ്ക്ക് വീണ്ടും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ഉച്ചയോടെ ബെംഗളൂരു രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യെദിയൂരപ്പക്ക് തുടര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്ബ് നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റിവ് ആയിരുന്നു. യെദിയൂര കഴിഞ്ഞ വര്‍ഷം കൊവിഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു

പുത്തന്‍ വാഹനം ഫോര്‍ രജിസ്ട്രേഷന്‍ സ്റ്റിക്കറുമായി ഇനി ഓടിക്കേണ്ട:കീശ കീറും!

2020 ഓഗസ്റ്റിലാണ് യെദിയൂരപ്പയ്ക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ഭേദമായതിന് പിന്നാലെ കൊവിഡ് വാക്സിന്‍്റെ ഒന്നാം ഡോസും അദ്ദേഹം സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാന്‍ മൂന്ന് ദിവസം ശേഷിക്കെയാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്

രണ്ട് ദിവസം മുന്‍പ് പനി ലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. ബെല്‍ഗാം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയാണ് അദ്ദേഹത്തിന് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group