Home Featured ബെംഗളുരു:വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആണ്‍സുഹൃത്തിന്റെ വിവാഹ ദിവസം പോലീസുമായെത്തി യുവതി

ബെംഗളുരു:വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആണ്‍സുഹൃത്തിന്റെ വിവാഹ ദിവസം പോലീസുമായെത്തി യുവതി

by admin

ബെംഗളുരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആണ്‍സുഹൃത്തിനെ തേടി വിവാഹ ദിവസം യുവതിയെത്തി. കര്‍ണാടകയിലെ ഉളളാള്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാര്‍ ബീരിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ വിവാഹ വേദിയിലേക്കാണ് മൈസൂര്‍ സ്വദേശിയായ യുവതി പോലീസുമായി എത്തിയത്. യുവതി എത്തുമെന്ന് അറിഞ്ഞ യുവാവ് മുഹൂര്‍ത്തത്തിന് മുമ്ബേ മംഗളുരു സ്വദേശിനിയെ താലി ചാര്‍ത്തി മുങ്ങിയിരുന്നു.

കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വെച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 19 ലക്ഷം രൂപയും പണവും തട്ടിയെടുത്തെന്നും കാണിച്ച്‌ യുവതി പന്തീരങ്കാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടപ്പോള്‍ നഗ്ന വീഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും യുവതി നല്‍കിയ പരാതിയിലുണ്ട്. ഈ പരാതിയില്‍ പന്തീരങ്കാവ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് യുവാവ് വിവാഹിതനാവുന്നു എന്നറിഞ്ഞ് യുവതി പോലീസുമായി എത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group