Home Featured ബംഗളൂരു: പുതിയ ഫീഡര്‍ സര്‍വിസ് ഇന്നു മുതൽ

ബംഗളൂരു: പുതിയ ഫീഡര്‍ സര്‍വിസ് ഇന്നു മുതൽ

ബംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിലെ സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനില്‍നിന്ന് പുതിയ ഫീഡര്‍ സര്‍വിസ് തിങ്കളാഴ്ച ആരംഭിക്കും.സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനില്‍നിന്ന് ഉദയന പാളയ വഴി ബ്രിഗേഡ് മെഡോസ് വരെ ദിവസവും എട്ട് ട്രിപ്പുകളാണ് സര്‍വിസ് നടത്തുക. രാവിലെ 6.45, 7.45, രാത്രി 7.50, 8.45 എന്നിങ്ങനെയാണ് സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനില്‍നിന്നുള്ള ഷെഡ്യൂള്‍. ബ്രിഗേഡ് മെഡോസില്‍നിന്ന് രാവിലെ 6.20, 7.15, രാത്രി 8.20, 9.10 എന്നീ സമയങ്ങളില്‍ സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനിലേക്കും സര്‍വിസുണ്ടാകും.

ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചു; മൂന്നുപേര്‍ പിടിയില്‍

ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസില്‍ മുന്നുപേര്‍ പിടിയില്‍.കരുനാഗപ്പള്ളി പാവുമ്ബ സ്വദേശിയായ അനില്‍ കുമാറിനെ ആക്രമിച്ച സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. പാവുമ്ബ കാളിയമ്ബലം കുട്ടത്തേത് വടക്കതില്‍ ബിനു എന്ന തബൂക്ക് (26), പാവുമ്ബ ചെറുവേലി കിഴക്കതില്‍ ശ്രീക്കുട്ടൻ(24), പാവുമ്ബ മണപ്പള്ളി തെക്ക് പുത്തരേത്ത് തെക്കതില്‍ രാജേഷ് (24) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. കരുനാഗപ്പള്ളി മലയടക്കുറ്റി ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തോടനുബന്ധിച്ച്‌ നടത്തിയ നാടൻ പാട്ടിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികള്‍ക്ക് മര്‍ദനമേറ്റിരുന്നു.

മര്‍ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ച്‌ രാത്രി 10.30 മണിയോടെ ക്ഷേത്രത്തിലേക്ക് സ്‌കൂട്ടറില്‍ വന്ന അനില്‍ കുമാറിനെ വെട്ടത്തേത്ത് ജങ്ഷനില്‍ വച്ച്‌ തടഞ്ഞു നിര്‍ത്തി പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കമ്ബി വടിയും തടിക്കഷ്ണങ്ങളും കൊണ്ട് അനില്‍ കുമാറിനെ അടിച്ച്‌ താഴെയിട്ട പ്രതികള്‍ ഇയാളെ മര്‍ദിച്ച്‌ അവശനാക്കുകയും ചെയ്‌തെന്നാണ് പരാതി.

You may also like

error: Content is protected !!
Join Our WhatsApp Group