Home Featured ബംഗളൂരു: ട്രക്കിങ്ങിനിടെ കാണാതായ യുവാവ് മരിച്ചനിലയില്‍

ബംഗളൂരു: ട്രക്കിങ്ങിനിടെ കാണാതായ യുവാവ് മരിച്ചനിലയില്‍

by admin

ബംഗളൂരു: രാമനഗര സാവൻദുര്‍ഗ മലയില്‍ ട്രക്കിങ്ങിനിടെ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശി ഗഗൻദീപ് സിങ്ങാണ് (30) മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സുഹൃത്തിനൊപ്പം ഗഗൻദീപ് സിങ് ട്രക്കിങ്ങിനു പോയത്. ട്രക്കിങ്ങിനിടെ ഗഗൻദീപിനെ കാണാതായെന്നാണ് സുഹൃത്ത് നല്‍കിയ മൊഴി. തുടര്‍ന്ന് കഴിഞ്ഞ അഞ്ചു ദിവസമായി പൊലീസും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരുകയായിരുന്നു. കഴിഞ്ഞദിവസം തിരച്ചിലിനിടെ ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. മാഗഡി പൊലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group