ബെംഗളൂരു : സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള രണ്ടു തീവണ്ടികൾ വൈകിയോടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. കണ്ണൂർ- യശ്വന്ത്പുര എക്സ്പ്രസ് (16528) ഈമാസം 21-ന് 20 മിനിറ്റും 22, 23, 24 തീയതികളിൽ 30 മിനിറ്റും ജനുവരി ഒന്നിന് 50 മിനിറ്റും വൈകിയോടും. എറണാകുളം- പുണെ പ്രതിവാര എക്‌സ്പ്രസ് (11098) ജനുവരി ഒന്നിന് 20 മിനിറ്റ് വൈകിയോടുമെന്നും റെയിൽവേ അറിയിച്ചു.
വാടക ആവശ്യപ്പെട്ടത് 2 കോടി 20 ലക്ഷം; തൃശൂര്‍ പൂരം ചടങ്ങ് മാത്രം?
തൃശൂര്‍ പൂരം എക്‌സിബിഷന്‍ നടത്താൻ തേക്കിന്‍കാട് മൈതാനത്തിനു 2 കോടി 20 ലക്ഷം രൂപ വാടക നല്‍കാന്‍ കഴിയില്ലെന്ന് പാറമേക്കാവ്- തിരുവമ്ബാടി ദേവസ്വങ്ങള്‍.ഇതു സംബന്ധിച്ചു ഇരു ദേവസ്വങ്ങളും സംയുക്ത യോഗം ചേര്‍ന്നു. വാടക പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്നു യോഗം ആവശ്യപ്പെട്ടു. 2022-ല്‍ വാടകയായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത് 39 ലക്ഷം രൂപയാണ്. വാടക കൂട്ടിയത് പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങായി മാത്രം നടത്തേണ്ടി വരുമെന്ന് യോഗം ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. ഈ വര്‍ഷമാണ് വാടക കൂട്ടിയത്. ഇക്കാര്യം തര്‍ക്ക വിഷയമായി കോടതിയുടെ പരിഗണനയിലാണ്. വാടക 39 ലക്ഷത്തില്‍ നിന്നു അല്‍പ്പം വര്‍ധിപ്പിച്ചാലും നല്‍കാന്‍ തയ്യാറാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.
2.20 കോടി നല്‍കാന്‍ കഴിയില്ല. എക്‌സിബിഷന് വിനോദ നികുതി ഒഴിവാക്കാന്‍ കോര്‍പറേഷന് അപേക്ഷ നല്‍കും. ഇക്കാര്യം മുഖ്യമന്ത്രിയെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തേക്കിന്‍കാട് മൈതാനത്ത് പാറമേക്കാവ്, തിരുവമ്ബാടി ദേശക്കാരുടെ വിപുലമായ യോഗം വിളിക്കണമെന്ന് പൂരപ്രേമി സംഘം രക്ഷാധികാരി കൂടിയായ നന്ദന്‍ വാകയില്‍ ആവശ്യപ്പെട്ടു. പാറമേക്കാവില്‍ നാലായിരവും, തിരുവമ്ബാടിയില്‍ രണ്ടായിരവും മെമ്ബര്‍മാരുണ്ട്.അടുത്ത വര്‍ഷം ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം. എക്‌സിബിഷന്‍ മാര്‍ച്ചില്‍ തുടങ്ങണമെങ്കില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് പാറമേക്കാവ്- തിരുവമ്ബാടി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ എക്‌സിബിഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.