കല്‍പ്പറ്റ: വയനാട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു. വയനാട് കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയിലാണ് സംഭവം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്.
കല്ലട്ടിയിലെ കേളുക്കുട്ടിയുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോരുകയും പെട്ടെന്ന് തന്നെ സമീപത്തെ വിറക് അടുപ്പിലെ തീ ആളിപ്പടരുകയായിരുന്നു. ഇതോടെയാണ് ഗ്യാസ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സിലിണ്ടര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് പുറത്തേക്ക് തെറിച്ചു പോയി. സംഭവത്തില്‍ വീട്ടുകാര്‍ക്ക് ആര്‍ക്കും പരിക്കില്ല. അപകടവിവരം അറിഞ്ഞ് കല്‍പ്പറ്റ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി പരിശോധന നടത്തി.വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. വലിയ പൊട്ടിത്തെറിയുണ്ടായെങ്കിലും തലനാരിഴക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു.
യൂക്കാലിപ്റ്റസ് മരത്തെ ചൊല്ലി വാക്കുതര്‍ക്കം; അയല്‍വാസിയെ വെടിവെച്ചുകൊന്ന ടെലിവിഷൻ താരം അറസ്റ്റില്‍
അയല്‍വാസിയെ വെടിവെച്ചുകൊന്ന ടെലിവിഷൻ നടൻ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. യൂക്കാലിപ്റ്റസ് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത്.
വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. നടനെ കൂടാതെ ഇയാളുടെ കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്.
ജനപ്രിയ ടിവി ഷോകളിലൂടെ പ്രശസ്തനായ ഭൂപീന്ദര്‍ സിംഗിനെയാണ് ബിജ്നോര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. നടൻ്റെ ബിജ്നോറിലെ ഫാമില്‍ വേലി കെട്ടുന്നതിനായി അടുത്തുള്ള കൃഷിഭൂമിയെ യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗുര്‍ദീപ് സിംഗ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിലെ മരങ്ങളാണ് വെട്ടായിരുന്നു പദ്ധതിയിട്ടത്.