വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വീല വീണ്ടും കൂട്ടി എണ്ണ കമ്ബനികള്‍. സിലിണ്ടര്‍ ഒന്നി് 21 രൂപയാണ് വര്‍ധിപ്പിച്ചത്.ഡിസംബര്‍ ഒന്ന് മുതല്‍ വില വര്‍ധന നിലവില്‍ വരും.അതേസമയം, ഗാര്‍ഹിക പാചകവാതക വിലയില്‍ കമ്ബനികള്‍ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോ ഗ്രാം ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറിന് 903 രൂപയാണ് വില. വാണിജ്യ പാചകവാതക സിലിണ്ടറിന് 1796 രൂപ മുതല്‍ 1968 രൂപ വരെ വിവിധ നഗരങ്ങളില്‍ വില വരും.
വിമാന ഇന്ധനത്തിന്റെ വിലയിലും കമ്ബനികള്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിമാന ഇന്ധനമായ എവിയേഷൻ ടര്‍ബൈൻ ഫ്യൂവല്‍(എ.ടി.എഫ്)ന്റെ വില 4.6 ശതമാനമാണ് കുറച്ചത്. ഇതോടെ എ.ടി.എഫിന്റെ വില കിലോ ലിറ്ററിന് 1,06,155.67 രൂപയായി കുറഞ്ഞു. നേരത്തെ 1,11,344.92 രൂപയായിരുന്നു എ.ടി.എഫിന്റെ വില.
രണ്ട് ഭാര്യമാര്‍, ആറ് കാമുകിമാര്‍, ഒൻപത് കുട്ടികള്‍, തട്ടിപ്പ് കേസുകളിലെ പ്രതി; സോഷ്യല്‍മീഡിയ താരം അറസ്റ്റില്‍
മണി ചെയ്ൻ വ്യാജനോട്ട് പ്രചരിപ്പിക്കല്‍, ഇൻഷുറൻസ് തട്ടിപ്പ് തുടങ്ങിയ കേസുകളില്‍ കുറ്റക്കാരനായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രമുഖ സോഷ്യല്‍ മീഡിയ താരമായ അജീത് മൗര്യയെ പോലീസ് അറസ്റ്റ് ചെയ്തു.പണം ഇരട്ടിയാക്കി നല്‍കാം എന്ന വാഗ്ദാനത്തില്‍ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എഫ്‌ഐആര്‍ (FIR)രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. 41 കാരനായ അജീതിനെ ലക്നൗവിലെ ഒരു ഹോട്ടലില്‍ നിന്നും ബുധനാഴ്ചയാണ് സരോജിനി നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.ആറാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച അജീത് മുംബൈയില്‍ പ്ലാസ്റ്റര്‍ ഓഫ് പരീസ് ഉപയോഗിച്ചുള്ള സീലിംഗ് നിര്‍മിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്.
തൊഴില്‍ രംഗത്തു നേരിട്ട പരാജയത്തെത്തുടര്‍ന്നാണ് ഇയാള്‍ പണം തട്ടിപ്പ് തുടങ്ങുന്നത്. 2000 ല്‍ മുംബൈയില്‍ വച്ചാണ് ആദ്യ ഭാര്യ സംഗീതയുമായുള്ള വിവാഹം നടന്നത്. ഇതില്‍ ഇയാള്‍ക്ക് ഏഴ് മക്കളുണ്ട്. ജോലി നഷ്ടപ്പെട്ട് 2010 ല്‍ തിരിച്ചെത്തിയെങ്കിലും മറ്റൊരു ജോലിയും ലഭിച്ചില്ല. തുടര്‍ന്ന് മോഷണങ്ങളില്‍ ഉള്‍പ്പെടെ പ്രതിയായി.2016 ല്‍ ആണ് അജീതിന്റെ പേരില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീടാണ് സുശീല എന്നയാളെ കണ്ട് മുട്ടുന്നതും 2019 ല്‍ അവരെ വിവാഹം ചെയ്യുന്നതും. ഇതില്‍ ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. വ്യാജനോട്ട് വിതരണം , ആള്‍മാറാട്ടം, ഇൻഷുറൻസ് തട്ടിപ്പ്, മണി ചെയിൻ തുടങ്ങി നിരവധി കേസുകളിലാണ് അജീതിന്റെ അറസ്റ്റ്.
തന്റെ രണ്ട് ഭാര്യമാര്‍ക്കും രണ്ട് വീട് വീതം വച്ചു നല്‍കുകയും അവര്‍ക്ക് ആവശ്യമായത് എല്ലാം എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു അജീത്. ഇതിനിടയില്‍ ഇൻസ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തും അജീത് പ്രശസ്തി നേടിയിരുന്നു.അന്വേഷണത്തില്‍ അജീതിന് ആറോളം കാമുകിമാര്‍ കൂടി ഉള്ളതായി കണ്ടെത്തിയെന്നും പോലീസ് പറയുന്നു. ഇവര്‍ക്കൊപ്പം ആഡംബരം ജീവിതം നയിക്കാനാണ് അജീത് ഈ തട്ടിപ്പുകള്‍ നടത്തിയത് എന്നാണ് പോലീസിന്റെ വിലയിരുത്തല്‍ .