ബെംഗളൂരു: എംബിബിഎസ് ബിരുദദാന ചടങ്ങിനു ശേഷം താമസസ്ഥലത്തേക്ക് പോകും വഴി പാമ്ബുകടിച്ചതിനെ തുടർന്ന് മലയാളി യുവ ഡോക്ടർക്ക് ദാരുണാന്ത്യം.തൃശൂർ സ്വദേശിയായ അദിത്ത് ബാലകൃഷ്ണൻ (21) ആണ് മരിച്ചത്. ബെംഗളൂരുവിലെ ശ്രീ സിദ്ദാർത്ഥ മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു അദിത്ത്.എംബിബിഎസ് ബിരുദദാന ചടങ്ങു കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് യുവാവിന് പാമ്ബുകടിയേറ്റത്. എന്നാൽ ഇക്കാര്യം തിരിച്ചറിയാതെ കുടുംബത്തോടൊപ്പം താമസസ്ഥലത്തേക്ക് പോവുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം ബാത്ത്റൂമിൽ കയറിയ അദിത്ത് പുറത്തേക്ക് വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ അബോധാവസ്ഥയിൽ കുടുംബം കണ്ടെത്തിയത്. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പാമ്‌ബുകടിയേറ്റതിന്റെ അടയാളം യുവാവിൻ്റെ കാലിൽ കണ്ടത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം തൃശൂരിലെ വീട്ടിൽ എത്തിക്കും.
വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു ശേഷവും ഗര്‍ഭിണിയായി, നഷ്ടപരിഹാരം തേടി യുവതി നല്‍കിയ ഹര്‍ജി തള്ളി
കൊച്ചി: പ്രസവാനന്തര വന്ധ്യംകരണ ശസ്ത്രക്രിയക്കുശേഷവും ഗര്‍ഭിണിയായതില്‍ നഷ്ടപരിഹാരം തേടി യുവതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.രണ്ടുലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനി നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സിഎസ് സുധ തള്ളിയത്.കീഴ്ക്കോടതി ഹര്‍ജി തള്ളിയതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ചില കേസുകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷവും ഗര്‍ഭധാരണത്തിനുള്ള സാധ്യതയുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
പ്രസവാനന്തര വന്ധ്യംകരണ ശസ്ത്രക്രിയ പരാജയമായതിനാല്‍ അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിക്കാനിടയായെന്നായിരുന്നു യുവതിയുടെ പരാതി. സാമ്ബത്തികമായി പിന്നാക്കാവസ്ഥയിലുള്ള നാലു കുട്ടികളുള്ള യുവതി 1987ലാണ് ശസ്‌ത്രക്രിയക്ക് വിധേയയായത്.