ബെംഗളൂരു: തുമകൂരിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മരിക്കുന്നതിന് മുമ്പ് ഗരീബ് സാബ് എഴുതിയ മരണക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.ഗരീബ്സാബ് (36), സുമയ (32) എന്നിവർ മക്കളായ ഹാസിറ (14), മഹ്മൂദ് ശുഭാൻ (10), മഹ്മൂദ് മുനീർ (8) എന്നിവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം.ഇരുവരുടെയും മൃതദേഹങ്ങൾ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിൽ കിടത്തിയ നിലയിലുമായിരുന്നുഷിറ താലൂക്കിലെ ലക്കനഹള്ളി സ്വദേശികളായ ഗരീബ്സാബും സുമയയും മൂന്ന് കുട്ടികളോടൊപ്പം നഗരത്തിലെ സദാശിവനഗറിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.കടവും ബിസിനസിലെ നഷ്ടവും അയൽവാസികളുടെ പീഡനവും മൂലം മടുത്തു മരണത്തിനു കീഴടങ്ങിയതായാണ് മരണകുറുപ്പിൽ പറയുന്നത്.
മരണക്കുറിപ്പ് ഇങ്ങനെ:കടം വർധിച്ചു, ബിസിനസിൽ ലാഭമില്ല. ജോലിക്ക് പോയാൽ കടംവീട്ടാനുള്ള പണം കിട്ടില്ല. അതിനാൽ ബുദ്ധിമുട്ടാണ്.ഭക്ഷണം കഴിക്കുന്നതിന് പോലും ബുദ്ധിമുട്ടാണ്. കൂടാതെ മൂന്ന് മാസത്തെ വീട്ടുവാടകയും നൽകാത്തതിനാൽ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്.ഞങ്ങളുടെ വീട്ടുസാധനങ്ങളും വാടകവീടിനുള്ള അഡ്വാൻസ് തുകയും അമ്മൂമ്മയും വീട്ടുകാരും ഏറ്റെടുക്കണമെന്നും മരണക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.സദാശിവനഗറിലെ തേർഡ് ബി മെയിൻ റോഡിൽ താമസിക്കുന്ന ഞങ്ങളെ ചിലർ ഉപദ്രവിച്ചു.അവർക്കെതിരെ നടപടിയെടുക്കണം.
പിന്നെ എഴുതാൻ ഒരുപാട് ഉണ്ട്.എന്നാൽ എല്ലാം എഴുതാനാകില്ലെന്നും കൂടുതൽ കാര്യങ്ങൾ ഫോണിലുണ്ടെന്നും മരണക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.മരിക്കുന്നതിന് മുമ്പ് ഇയാൾ വാട്സ്ആപ്പിൽ വീഡിയോ അയച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.മരണത്തിന് മുമ്പ് ബന്ധുക്കൾക്ക് അയച്ച വീഡിയോ സന്ദേശം പോലീസ് രിശോദിച്ചു വരികയാണ്.അതിൽ എന്ത് വിവരങ്ങളാണ് അടങ്ങിയിരിക്കുന്നതെന്ന് പരിശോധിക്കും.വീഡിയോയുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു
ചൈനയിലെ അജ്ഞാത വൈറസ് വ്യാപനം; മുന്‍കരുതല്‍ നടപടി ശക്തമാക്കി, ആശങ്ക വേണ്ടെന്നാവര്‍ത്തിച്ച് കേന്ദ്രം
ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിലവില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പിപിഇ കിറ്റുകളും പരിശോധന കിറ്റുകളും ശേഖരിച്ച് വെയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയിലെ ശ്വാസകോശ രോഗം വ്യാപകമായി പടരുന്നതാണെന്ന തെളിവൊന്നുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.ചൈനിയിലെ പുതിയ വൈറസ് വ്യാപനത്തില്‍ നേരത്തെ കേന്ദ്രം നിരീക്ഷണം ശക്തമാക്കിയിരുന്നു.
രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തില്‍ നേരത്തെ വ്യക്തമാക്കിയത്.ചൈനയില്‍ അജ്ഞാത വൈറസ് വ്യാപിക്കുന്നതില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആശുപത്രിയിലെ സ്ഥിതി കൃത്യമായി നിരീക്ഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഈ വര്‍ഷം പുതുക്കി ഇറക്കിയ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പ്രധാനമായി ശ്വാസകോശ സംബന്ധമായ കേസുകള്‍ നിരീക്ഷിക്കണമെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. ശ്വസന സംബന്ധമായ അസുഖങ്ങളുടെ വ്യാപനം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. ആശുപത്രികളിലെ സൗകര്യങ്ങള്‍ വിലയിരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും, നിരീക്ഷണം തുടങ്ങിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് പടരുന്ന സാഹചര്യം സൂക്ഷ്മായി നിരീക്ഷിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വൈറസ് ബാധ ഇന്ത്യയെ ബാധിക്കാൻ സാധ്യതയില്ല, ഇതുവരെ അസ്വാഭാവികമായി ഒന്നും രാജ്യത്ത് കണ്ടെത്തിയിട്ടില്ല.
എന്നാല്‍ ഏത് സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തുകയും ചെയ്തു. ന്യൂമോണിയ ബാധ വ്യാപകമാകാതിരിക്കാനുള്ള മുൻകരുതല്‍ നടപടികളാണ് യോഗം പ്രധാനമായും മുന്നോട്ടുവച്ചത്. മനുഷ്യരിലും മൃഗങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. അതിനിടെ മുൻകരുതലിന്റെ ഭാഗമായി കേരളത്തിലും വിദഗ്ധ സമിതി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.