Home Featured സേഫ് സിറ്റി’ പദ്ധതി: പുതിയ കമാൻഡ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്

സേഫ് സിറ്റി’ പദ്ധതി: പുതിയ കമാൻഡ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: ബെംഗളൂരു ‘സേഫ് സിറ്റിപദ്ധതിയുടെ ഭാഗമായി പുതുതായി നിർമിച്ച കമാൻഡ് സെന്റർ മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ആഭ്യന്തര മന്ത്രി ജി പരമേശ്വര തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിക്കും.വസന്ത് നഗറിൽ ബെംഗളൂരു പോലീസ് കമ്മീഷണറുടെ ഓഫീസിനോട് ചേർന്നുള്ള കെട്ടിടം രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും.ഈ വർഷം മാർച്ചിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്രത്തിന്റെ ‘നിർഭയ ഫണ്ട് പ്രകാരം വിഭാവനം ചെയ്ത ‘സേഫ് സിറ്റി’ പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചു.

ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ ലിമിറ്റഡ് 2021ൽ 496.57 കോടി രൂപയ്ക്കാണ് പദ്ധതി കരാർ ഏറ്റെടുത്തത്. 60:40 എന്ന അനുപാതത്തിലാണ് പദ്ധതിയുടെ ചെലവ് കേന്ദ്രവും സംസ്ഥാനവും പങ്കിടുന്നതെന്നാണ് അധികൃതർ പറയുന്നത്.3,000 പ്രധാന മേഖലകളിലായി 7,500 സിസിടിവി ക്യാമറകൾ, 50 സുരക്ഷാ ദ്വീപുകൾ, 158 വ്യൂവിംഗ് സെന്ററുകൾ, ഒരു കമാൻഡ് സെന്റർ എന്നിവ പദ്ധതിക്ക് കീഴിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.ഒന്നാം ഘട്ടത്തിൽ 4,100 നിരീക്ഷണ ക്യാമറകൾ, 30 സുരക്ഷാ ദ്വീപുകൾ, 96 വ്യൂവിംഗ് സെന്ററുകൾ (പോലീസ് സ്റ്റേഷനുകളിൽ 88, ഡിസിപി ഓഫീസുകളിൽ എട്ട്), ക്യാമറകൾ ഘടിപ്പിച്ച എട്ട് ഡ്രോണുകളുള്ള ഒരു കമാൻഡ് സെന്റർ എന്നിവ സ്ഥാപിച്ചതായി ഡിഎച്ച് റിപ്പോർട്ട് ചെയ്തു.

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ആരോഗ്യവകുപ്പിന്‍റെ കീഴില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും മന്ത്രി അറിയിച്ചു. ആര്‍ആര്‍ടി, ഐഡിഎസ്പി, യോഗങ്ങള്‍ ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. പനി മരണങ്ങള്‍ സംബന്ധിച്ച്‌ കൃത്യമായ വിവരം ശേഖരിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തൊലിപ്പുറത്തെ മുറിവിലൂടെയല്ലാതെയും എലിപ്പനി ബാധിക്കാൻ സാധ്യതയുള്ളതിനാല്‍ മഴവെള്ളത്തിലൂടെ നടക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മഴവെള്ളത്തില്‍ കൂടി നടക്കേണ്ടി വരുന്നവര്‍ കാലും മുഖവും സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകേണ്ടതാണ്. കണ്ണില്‍ ചുവപ്പ് കാല്‍വണ്ണയില്‍ വേദന എന്നിവ കണ്ടാല്‍ ഉടനടി ചികിത്സ തേടണം. നേരിയ പനിയോടൊപ്പം വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡെങ്കിപ്പനി സാധ്യതയുണ്ടെന്നും ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. പനിയുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

കൊതുകിന്‍റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്‍റെ അകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്‍റെ ഉറവിടമായി കാണുന്നുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണമെന്നും മന്ത്രി നിര്‍ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group