ബെംഗളൂരു : ശിവമോഗയിൽ സർക്കാർ സ്കൂളിലെ അധ്യാപകൻ ബ്രാഹ്മണവിദ്യാർഥിനിയെ നിർബന്ധിച്ച് കോഴിമുട്ട കഴിപ്പിച്ചതായി പരാതി. രണ്ടാംക്ലാസ് വിദ്യാർഥിനിയുടെ രക്ഷിതാവാണ് നടപടിയാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയത്. സ്കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകന്റെയും പേരിൽ നടപടിയെടുക്കണമെന്നാണ് ആവശ്യം.ശിവമോഗ കമ്മച്ചി ഗ്രാമത്തിലെ കർണാടക പബ്ലിക് സ്കൂളിലാണ് സംഭവം. മകൾ കോഴിമുട്ട കഴിക്കില്ലെന്ന് രക്ഷിതാക്കളുടെ യോഗത്തിൽ അധ്യാപകരെ അറിയിച്ചതാണെന്നും എന്നാൽ, പുട്ടസ്വാമി എന്ന അധ്യാപകൻ മകളെ കോഴിമുട്ട കഴിക്കാൻ നിർബന്ധിച്ചെന്നും പിതാവ് വി. ശ്രീകാന്ത് നൽകിയ പരാതിയിൽ പറഞ്ഞു.
ഇങ്ങനെ സംഭവിച്ചതിനാൽ മതാചാരങ്ങളെ ബാധിച്ചെന്നും മകളെ മാനസികമായി ബാധിച്ചെന്നും പരാതിയിലുണ്ട്.മുട്ട കഴിക്കാനിടയായ സംഭവത്തെക്കുറിച്ച് പറയാൻ മകൾക്ക് ഭയമായിരുന്നു. വിവരമറിഞ്ഞതിനെത്തുടർന്ന് ക്ലാസിലെ മറ്റുകുട്ടികളോട് കാര്യം തിരക്കിയപ്പോൾ എല്ലാവരെയും മുട്ട കഴിപ്പിച്ചതായി അറിഞ്ഞെന്നും ശ്രീകാന്ത് പറഞ്ഞു. സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന്റെ ഭാഗമായി മുട്ടയും പഴവും വിദ്യാർഥികൾക്ക് കൊടുക്കുന്നുണ്ട്.
അന്വേഷണം പ്രഖ്യാപിച്ചു:സ്കൂളിൽനിന്ന് മകളെ കോഴിമുട്ട നിർബന്ധിച്ച് കഴിപ്പിച്ചെന്ന രക്ഷിതാവിന്റെ പരാതിയിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.ഉച്ചഭക്ഷണം വിളമ്പുന്നതിനിടെ കോഴിമുട്ട കഴിക്കാൻ ആർക്കൊക്കെ വേണമെന്ന് അധ്യാപകൻ ചോദിച്ചപ്പോൾ പെൺകുട്ടിയും കൈയുയർത്തി. അതിനാലാണ് മുട്ട കൊടുത്തതെന്നും നിർബന്ധിച്ച് കഴിപ്പിച്ചില്ലെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പി.ടി.ഐ.യോട് പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാലു മാസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ നല്‍കി വനിതാ പോലീസ് ഉദ്യോഗസ്ഥ
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാറ്റ്‌ന സ്വദേശിനിയുടെ നാലു മാസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ നല്‍കി വനിതാ പോലീസ് ഉദ്യോഗസ്ഥ.മന്ത്രി വി. ശിവന്‍കുട്ടിയാണ് വാര്‍ത്ത ഫേസ്ബുക്ക് വഴി പുറത്ത് വിട്ടിരിക്കുന്നത്. എറണാകുളത്ത് നിന്നൊരു സ്‌നേഹ വാര്‍ത്ത എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിപ്പെഴുതിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ അഡ്മിറ്റായ പാറ്റ്‌ന സ്വദേശിയുടെ നാല് കുട്ടികളെ നോക്കാന്‍ ആരും ഇല്ലാത്തതിനാല്‍ രാവിലെ കൊച്ചി സിറ്റി വനിതാ സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു.
മറ്റ് മൂന്ന് കുട്ടികള്‍ക്കും ആഹാരം വാങ്ങി നല്‍കിയപ്പോള്‍ നാലുമാസം മാത്രം പ്രായമായ ഇളയ കുഞ്ഞിന് എന്ത് നല്‍കും എന്നത് ഉദ്യോഗസ്ഥരെ സങ്കടത്തിലാക്കി. എന്നാല്‍ കൊച്ചുകുഞ്ഞുള്ള സിപിഒ എം.എ. ആര്യ കുഞ്ഞിന് മുലയൂട്ടാമെന്ന് അറിയിക്കുകയായിരുന്നു.വൈക്കം സ്വദേശിനിയായ ആര്യ മൂന്നു മാസം മുന്‍പാണ് പ്രസവാവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. ആര്യയുടെ കുഞ്ഞിനിപ്പോള്‍ ഒന്‍പത് മാസമാണ് പ്രായം.