ബംഗളൂരു: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ കുട്ടിയടക്കം അഞ്ചുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.ബംഗളൂരു അര്‍ബൻ ജില്ലയില്‍ ആനേക്കല്‍ മാരുതി ലേഔട്ടിലെ വീട്ടില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. പുലര്‍ച്ച 5.30ഓടെ വീട്ടിലെ ലൈറ്റിന്റെ സ്വിച്ച് ഇട്ടപ്പോഴാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ജമാല്‍ (32), നാസിഅ (22), ഇര്‍ഫാൻ (21), ഗുലാബ് (18), ഷഹസാദ് (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ഉത്തര്‍പ്രദേശിലെ വാരാണസി സ്വദേശികളാണ്.മണികണ്ഠ എന്നയാളുടെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു ഇവര്‍. വീടിന്റെ ജനലുകള്‍, മേല്‍ക്കൂര, മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ എന്നിവക്ക് പൊട്ടിത്തെറിയില്‍ കേടുപാട് പറ്റിയിട്ടുണ്ട്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തുള്ള വീടിന്റെ ജനാലകള്‍ക്കും കേടുപാടുണ്ട്. കോണനകുണ്ടെ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
എട്ട് യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്ന് ഇന്‍ഡിഗോ; വ്യാപക വിമര്‍ശനം
അമ്യത്സറില്‍ നിന്നും ബെംഗളൂരു വഴി ചെന്നൈയിലേക്ക് സര്‍വ്വീസ് നടത്തുന്ന ഇന്‍ഡിഗോയുടെ 6E 478 വിമാനം സര്‍വ്വീസ് അവസാനിച്ചിട്ടും ഇപ്പോള്‍ ‘എയറിലാണ്’.എട്ട് യാത്രക്കാരെ കയറ്റാതെ സര്‍വ്വീസ് നടത്തിയതിന്റെ പേരില്‍ വിമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.സമയക്കുറവുണ്ടെന്ന് ആരോപിച്ചാണ് യാത്രക്കാരെ കയറ്റാതെ വിമാനം പറന്നുയര്‍ന്നത്. ഇതിന് വിമാന അധികൃതര്‍ യാത്രക്കാരോട് പരസ്യമായി ക്ഷമയും ചോദിച്ചിട്ടുണ്ട്.ഇന്‍ഡിഗോ ഗ്രൗണ്ട് സ്റ്റാഫ് യാത്രക്കാരെ കണക്ഷന്‍ ചെയ്യാന്‍ സഹായിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി, എന്നാല്‍ സമയക്കുറവ് കാരണം അവര്‍ക്ക് വിമാനത്തില്‍ കയറാന്‍ കഴിഞ്ഞില്ല.
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ യാത്രക്കാര്‍ക്ക് ഒറ്റരാത്രികൊണ്ട് താമസവും ലഭ്യമായ അടുത്ത വിമാനത്തില്‍ ബുക്കിംഗും കമ്ബനി വാഗ്ധാനം ചെയ്‌തെങ്കിലും യാത്രക്കാരില്‍ ചിലര്‍ വിമാനത്താവളത്തിന്റെ ലോഞ്ചില്‍ തന്നെ കഴിച്ചുകൂട്ടിയെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.സംഭവം പുറത്ത് വന്നപ്പോള്‍ എയര്‍ലൈന്‍ അധികൃതരുടെ ഭാഗത്ത് നിന്നും തണുപ്പന്‍ മട്ടിലുള്ള പ്രതികരണമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ എയര്‍ലൈന്‍ അധികൃതര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നെന്നും ഇന്‍ഡിഗോക്കെതിരെ യാത്രക്കാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.