ബെംഗളൂരു: ശബരിമല തീർഥാടകർക്കായി ബെംഗളൂരുവിൽനിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുമായി കർണാടക ആർ.ടി.സി. ഡിസംബർ ഒന്നുമുതൽ ഐരാവത് വോൾവോ ബസാണ് സർവീസ് നടത്തുക. ഉച്ചയ്ക്ക് 1.50-ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടും.സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽനിന്ന് 2.30-നും മൈസൂരുവിൽനിന്ന് വൈകീട്ട് 5.30-നും പുറപ്പെടും. പിറ്റേന്ന് രാവിലെ 6.30-ന് പമ്പയിലെത്തും.തിരിച്ച് നിലയ്ക്കലിൽനിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 7.30-ന് ബെംഗളൂരുവിലെത്തും.
ഉടൻതന്നെ ഒരു നോൺ എ.സി. ഡീലക്സ് രാജഹംസ ബസും പമ്പയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. കർണാടക ആർ.ടി.സി.യുടെ വിവിധ റിസർവേഷൻ കൗണ്ടറുകൾ വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാർക്ക് മൈസൂരുവിൽനിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.
യുവാക്കളിലെ പെട്ടെന്നുള്ള മരണം: കോവിഡ് വാക്സിൻ മൂലമല്ലെന്ന് ഐസിഎംആര്‍; ‘അമിത വ്യായമവും മദ്യപാനവും വില്ലന്‍’
ഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുണ്ടാകുന്ന മരണങ്ങളുടെ കാരണം കോവിഡ്-19 വാക്സിനേഷൻ മൂലമല്ലെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍).ഐസിഎംആറിന്റെ സമഗ്ര പഠനത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. കോവിഡ് വാക്സിന്റെ ഒരു ഡോസ് സ്വീകരിക്കുന്നത് അത്തരം മരണങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.രാജ്യത്തുടനീളമുള്ള 47 ടെര്‍ഷ്യറി കെയര്‍ ഹോസ്പിറ്റലുകള്‍ ഉള്‍പ്പെടുത്തി 2021 ഒക്ടോബര്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ നീണ്ടുനിന്ന ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആരോഗ്യമുള്ളവരായിരുന്നിട്ടും പെട്ടെന്നുള്ള മരണം മൂലം ജീവൻ നഷ്ടപ്പെട്ട 18-45 വയസ് പ്രായമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം.
അതേസമയം പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.കോവിഡ്-19 മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ചരിത്രം, കുടുംബ ചരിത്രം, മരണത്തിന് 48 മണിക്കൂറിനുള്ളില്‍ അമിതമായി മദ്യപാനം, മയക്കുമരുന്നുകളോ മറ്റ് വസ്തുക്കളുടെയോ ഉപയോഗം, മരണത്തിന് 48 മണിക്കൂറിനുള്ളില്‍ കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ എന്നിവ ഇതിന് കാരണമായി പഠനം വ്യക്തമാക്കുന്നു. കോവിഡ് 19 ബാധിച്ചവര്‍ അമിതമായ കഠിനാധ്വാനത്തില്‍ ഏര്‍പ്പെടരുതെന്ന് ഐസിഎംആര്‍ പഠനത്തെ ഉദ്ധരിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ പറഞ്ഞിരുന്നു.
നവരാത്രി ആഘോഷത്തിനിടെ ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ പരമ്ബരയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മറുപടിയായായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ചുള്ള നിര്‍ണായക തെളിവുകളാണ് ഐസിഎംആറിന്റെ പഠനം വ്യക്തമാക്കുന്നത്. മരണത്തില്‍ കോവിഡ് 19 വാക്സിനേഷനും ബന്ധത്തെയും പഠനം തള്ളിക്കളയുന്നു.