Home Featured കമ്പളമത്സരത്തിനൊരുങ്ങി ബെംഗളൂരു നഗരം

കമ്പളമത്സരത്തിനൊരുങ്ങി ബെംഗളൂരു നഗരം

ബെംഗളൂരു: കർണാടകത്തിലെ കടലോരഗ്രാമത്തിലെ പാരമ്പര്യ നാടോടി കായികമേളയായ പോത്തോട്ടമത്സരത്തിന്റെ ആരവത്തിന് കാതോർത്ത് ഉദ്യാനനഗരി. ബെംഗളൂരു ആതിഥ്യമരുളുന്ന ആദ്യ കമ്പളമത്സരം നവംബർ 25, 26 തീയതികളിൽ ബെംഗളൂരു പാലസ് മൈതാനിയിൽ നടക്കും. എട്ടുലക്ഷംപേർ മേള കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാടോടിപാരമ്പര്യത്തെ തുളുനാടിനു പുറത്തേക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പള കമ്മിറ്റി ചെയർമാൻ പ്രകാശ് ഷെട്ടി വ്യക്തമാക്കി.

175 ജോഡി പോത്തുകളാണ് ഓട്ടമത്സരത്തിൽ പങ്കെടുക്കുക. ഒരുലക്ഷം രൂപയും 16 ഗ്രാം സ്വർണമെഡലുമാണ് ഒന്നാംസമ്മാനം. അരലക്ഷം രൂയും എട്ട് ഗ്രാം സ്വർണമെഡലും രണ്ടാംസമ്മാനമായും കാൽലക്ഷം രൂപയും നാല് ഗ്രാം സ്വർണമെഡലും മൂന്നാംസമ്മാനമായും നൽകും. എട്ടുകോടിരൂപയാണ് മേളയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. കാളകൾ വ്യാഴാഴ്ച തീരമേഖലകളിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടും. ഇവയ്ക്കുള്ള ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചെലവ് വഹിക്കുന്നത് ജെ.ഡി.എസ്. എം.എൽ.എ.യും മുൻമന്ത്രിയുമായ എച്ച്.ഡി. രേവണ്ണയാണ്.മത്സരത്തിന്റെ മുഖ്യവേദി കന്നഡിഗരുടെ ആവേശമായ നടൻ പുനീത് രാജ്കുമാറിന്റെ പേരിലായിരിക്കും.

മൈസൂരു രാജാവായിരുന്ന കൃഷ്ണരാജ വൊഡയാറുടെ പേരിലാണ് മേള സംഘടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽനിന്നുള്ള കരകൗശല ഉത്പന്നങ്ങളുടെയും ഭക്ഷണവിഭവങ്ങളുടെയും 150 സ്റ്റാളുകൾ ഒരുക്കുന്നുണ്ട്.

ശിക്ഷയായി അധ്യാപകൻ നിര്‍ബന്ധിച്ച്‌ സ്വിറ്റ് അപ് ചെയ്യിപ്പിച്ചു; നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

ഒഡിഷയിലെ ജയ്പൂര്‍ ജില്ലയില്‍ അധ്യാപകൻ നിര്‍ബന്ധിച്ച്‌ സ്വിറ്റ് അപ് ചെയ്യിപ്പിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.സൂര്യ നാരായണൻ നോഡല്‍ അപ്പര്‍ പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥി രുദ്ര നാരായണ്‍(10) സേഥിലാണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് ക്ലാസ് നടന്നുകൊണ്ടിരിക്കെ, രുദ്ര നാല് സഹപാഠികള്‍ക്കൊപ്പം സ്കൂള്‍ കളിക്കുന്നത് അധ്യാപകന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നാണ് ക്ലാസിലിരിക്കാത്തതിന്റെ ശിക്ഷയായി സ്വിറ്റ് അപ് ചെയ്യാൻ അധ്യാപിക ഇവരെ നിര്‍ബന്ധിച്ചത്.

രുദ്ര ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞ് രുദ്രയുടെ മാതാപിതാക്കള്‍ സ്കൂളിലെത്തി. അധ്യാപകനും രക്ഷിതാക്കളും കൂട്ടി കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് രസല്‍പൂര്‍ ബ്ലോക്ക് എജ്യൂക്കേഷൻഓഫിസര്‍ നിലംപര്‍ മിശ്ര പറഞ്ഞു. പരാതി ലഭിച്ചാലുടൻ അന്വേഷണം നടത്തുമെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group