Home covid19 ബെംഗളൂരുവിൽ കോവിഡ് ക്ലസ്റ്റർ ;നിയന്ത്രണങ്ങൾ ലംഘിച്ചാൽ ലോക്ക്ഡൗൺ വേണ്ടി വന്നേക്കും .

ബെംഗളൂരുവിൽ കോവിഡ് ക്ലസ്റ്റർ ;നിയന്ത്രണങ്ങൾ ലംഘിച്ചാൽ ലോക്ക്ഡൗൺ വേണ്ടി വന്നേക്കും .

by admin

ബെംഗളുരു: ബെംഗളുരുവിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിലെ ഒരു പാർപ്പിട സമുച്ചയം സീൽ ചെയ്തതായി അധികൃതർ അറിയിച്ചു.

ഒരു മാസത്തിനിടക്ക് നഗരത്തിൽ മൂന്നാമത്തെ കോവിഡ് ക്ലസ്റ്റർ;ബെല്ലന്തൂരിലെ അപ്പാർട്ട്മെൻറ് കോംപ്ലക്സിലെ ബ്ലോക്കുകൾ സീൽ ചെയ്തു.

ഫെബ്രുവരി 15 നും 22 നും ഇടയിലാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് ബെംഗളൂരു മുൻസിപ്പൽ കമ്മിഷണർ എൻ മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി.

Money Laundering Case:ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി.

പാർപ്പിട സമുച്ചയത്തിലെ 9 ബ്ലോക്കുകളിലായി 1,500 താമസക്കാരുണ്ട്. ഇതിൽ 6 ബ്ലോക്കുകൾ കൺടെയ്ൻമെന്റ് സോണുകളാക്കിയതായും മുൻസിപ്പൽ കമ്മിഷണർ അറിയിച്ചു. ഫെബ്രുവരിയിൽ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ അപാർട്ട്മെന്റ് കോംപ്ലക്സാണിത്. 113 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കഴിഞ്ഞയാഴ്ച മറ്റൊരു പാർപ്പിട സമുച്ചയം അടച്ചു പൂട്ടിയത്.

കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്‌​ ആറ് പേര്‍ മരിച്ചു

ഇത് കൂടാതെ നഗരത്തിലെ ഒരു നഴ്സിങ് കോളേജിലും കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധനിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് രോഗ വ്യാപനം വർധിക്കുന്നതെന്ന് മുൻസിപ്പൽ കമ്മിഷണർ പറഞ്ഞു.

സാമൂഹികാകലം പാലിക്കുന്നതിലുൾപ്പെടെ ജനങ്ങൾ വീഴ്ച വരുത്തിയാൽ ലോക്നൗൺ പോലെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മഹാരാഷ്ടയും കേരളത്തിനും പിന്നാലെ രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് കർണാടക.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group