ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്കുള്ള കൊവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റില്‍ മയപ്പെടുത്തി കര്‍ണാടകം. സംസ്ഥാനത്തേക്ക് കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ചെറിയ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡ് ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങളില്‍ നേരത്തെ കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ മയപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനത്തേക്ക് സ്ഥിരമായി വന്ന് പോകുന്നവര്‍ക്ക് അത്തരരം സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ലെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ പറഞ്ഞു. ജോലിക്കായും മറ്റും സ്ഥിരമായി അതിര്‍ത്തി കടന്ന് വരുന്നവരുടെ ശരീര ഊഷ്മാവ് മാത്രം പരിശോധിക്കും. ബാക്കിയുള്ള പരിശോധനകളൊന്നും ഉണ്ടാവില്ല. ഇതിനായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ആരോഗ്യ വകുപ്പിനോട്് നിര്‍ദേശിക്കുമെന്ന് അശ്വന്ത് നാരായണ്‍ പറഞ്ഞു. നേരത്തെ കര്‍ണാടകത്തിന്റെ നീക്കം വലിയ വിവാദമായിരുന്നു.
Money Laundering Case:ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി.
കേന്ദ്ര നിയമങ്ങളെ അട്ടിമറിച്ച് കൊണ്ടാണ് കര്‍ണാടകം ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കേരളം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സര്‍ക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നായിരുന്നു കര്‍ണാടകം കഴിഞ്ഞ ദിവസം വരെ പറഞ്ഞത്. കേരളത്തിന് ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങള്‍ പിന്വലിക്കാനാവില്ലെന്നാണഅ കര്‍ണാടക ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് മന്ത്രി കെ സുധാകര്‍ വ്യക്തമാക്കിയിരുന്നു.
കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച് ആറ് പേര് മരിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ അണ്‍ലോക്ക് നിയമങ്ങള്‍ക്ക് എതിരാണെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതോടെയാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്. സര്‍ക്കാരിനോട് വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. മാര്‍ച്ച് അഞ്ചിനാണ് കേസ് ഇനി പരിഗണിക്കുക.
- തിങ്കളാഴ്ച മുതൽ ബാംഗ്ലൂർ അതിർത്തികളിൽ പരിശോധന കർശനമാക്കും : 4 ചെക്ക് പോസ്റ്റുകൾ ഒഴികെ മറ്റുള്ള വഴികളൊക്കെ അടച്ചു കർണാടക
- കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച് കര്‍ണാടക
- പയ്യന്നൂര്‍-രാജഗിരി-ബാഗ്ലൂര് പാത സാദ്ധ്യത പഠനവുമായി ബി.ജെ.പി
- കര്‍ണാടകയ്ക്കു പുറമെ യാത്ര മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാരും ,യാത്രക്കാര്‍ക്ക് ആര്.ടി.പി.സി.ആര്. ടെസ്റ്റ് നിർബന്ധമാക്കുന്നു
- കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ കനക്കുമോ ? വിശദമായി വായിക്കാം