Home covid19 ഒരു മാസത്തിനിടക്ക് നഗരത്തിൽ മൂന്നാമത്തെ കോവിഡ് ക്ലസ്റ്റർ;ബെല്ലന്തൂരിലെ അപ്പാർട്ട്മെൻറ് കോംപ്ലക്സിലെ ബ്ലോക്കുകൾ സീൽ ചെയ്തു.

ഒരു മാസത്തിനിടക്ക് നഗരത്തിൽ മൂന്നാമത്തെ കോവിഡ് ക്ലസ്റ്റർ;ബെല്ലന്തൂരിലെ അപ്പാർട്ട്മെൻറ് കോംപ്ലക്സിലെ ബ്ലോക്കുകൾ സീൽ ചെയ്തു.

by admin

ബെംഗളൂരു : ഒരിടവേളക്ക് ശേഷം നഗരത്തിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.ഒരു മാസത്തിനിടക്ക് ബി.ബി.എം.പിയുടെ മൂന്നാമത്തെ കോവിഡ് ക്ലസ്റ്റർ പ്രഖ്യാപനം.

Money Laundering Case:ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി.

മുൻപ് ആർ.ടി.നഗറിലെ നഴ്സിംഗ് കോളേജിലെ മലയാളികൾ ഉൾപ്പെടെ നാൽപ്പതിലേറെ പേർക്ക് കോവിഡ് സ്ഥിഥിരീകരിച്ചിരുന്നു, ബിലേക്കഹള്ളിയിലെ ഒരു അപ്പാർട്ട്മെൻ്റിലെ 100 ലേറെ പേർക്കും അസുഖം സ്ഥിരീകരിച്ചിരുന്നു.

കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്‌​ ആറ് പേര്‍ മരിച്ചു

കഴിഞ്ഞ ദിവസം ബെല്ലന്തൂരിലെ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലെ 20 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്, ഇവിടെ കണ്ടെയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചു. 9 ബ്ലോക്കുകളിലായി 1500 ഓളം ആളുകൾ താമസിക്കുന്ന ഇവിടെ 6 ബ്ലോക്കുകൾ ആണ് സീൽ ചെയ്തത്.

1000 ൽ അധികം സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട് അതിൽ 544 ഫലങ്ങൾ കൂടി ലഭിക്കാനുണ്ടെന്ന് ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. 9 മൊബൈൽ പരിശോധന യൂണിറ്റുകളും ഇവിടെ സജ്ജീകരിച്ചിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group