Home Featured തൃഷയുടെ ‘ദ റോഡ്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

തൃഷയുടെ ‘ദ റോഡ്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

by admin

തൃഷയുടേ ‘ദ റോഡ്’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതി പുറത്തുവിട്ടു. ചിത്രത്തിന്റെ സംവിധായകൻ അരുണ്‍ വസീഗ് ആണ്. ആഹായാണ് തൃഷ നായികയായ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്. നവംബര്‍ 30നാണ് പ്രീമിയര്‍.

കെ ജി വെങ്കടേഷാണ് ഛായാഗ്രാഹണം. സാം സി എസ്സിന്റെ സംഗീതത്തിലുമുള്ള ചിത്രത്തില്‍ ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‍കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവരും വേഷമിട്ടു.

വിജയ് ചിത്രമായ ലിയോയുടെ വിജയത്തിളക്കത്തിലാണ് തൃഷ. തൃഷ സത്യ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വേഷമിട്ടത്. ലിയോയ്‍ക്ക് മുമ്ബ് തൃഷയുടേതായി എത്തിയ ചിത്രമാണ് ദ റോഡ്.

അടുത്തിടെ വിജയ്‍യുടെ ലിയോയുടെ വിജയ ആഘോഷ ചടങ്ങില്‍ നായിക തൃഷ വേദിയില്‍ സംസാരിച്ചപ്പോള്‍ പങ്കുവെച്ച കാര്യങ്ങളും ചര്‍ച്ചയായിരുന്നു. സത്യ എന്ന നായിക കഥാപാത്രമാകാൻ തന്നെ ലിയോയിലേക്ക് തെരഞ്ഞെടുത്തതിന് ലോകേഷ് കനകരാജിനോട് നന്ദിയുണ്ടെന്ന് തൃഷ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group