ബെംഗളൂരു : പുലിനഖ ലോക്കറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരേ ശക്തമായനടപടികൾ വേണമെന്നും വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കന്നഡ ചലുവലിപക്ഷ നേതാവ് വട്ടാൾ നാഗരാജിന്റെ പ്രതിഷേധം. വനംവകുപ്പ് ആസ്ഥാനമായ ആരണ്യഭവനുമുന്നിൽ പുലിത്തോലിന് സമാനമായ ഷാളണിഞ്ഞാണ് നാഗരാജും അനുയായികളുമെത്തിയത്. ആരണ്യഭവനുമുന്നിൽ ഏറെ നേരം മുദ്രാവാക്യം മുഴക്കിയ നാഗരാജിനെയും പ്രവർത്തകരെയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
വന്യമൃഗവേട്ട പ്രത്യക്ഷമായോ പരോക്ഷമായോ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരേ ശക്തമായനടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞദിവസങ്ങളിൽ വിവിധ കന്നഡ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ബോധം പോയ പാമ്ബിനെ രക്ഷിക്കാൻ സിപിആര്‍ നല്‍കി പോലീസുകാരൻ; വീഡിയോ വൈറലാകുന്നു
വിചിത്രവും വിശ്വസിക്കാൻ കഴിയാത്തതുമായ നിരവധി വീഡിയോകളാണ് ദിവസവും വൈറലായിക്കൊണ്ടിരിക്കുന്നത്. പലതും ആരെയും അതിശയിപ്പിക്കും.അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. മധ്യപ്രദേശിലുള്ള ഒരു പൊലീസുകാരൻ ബോധം നഷ്ടപ്പെട്ട ഒരു പാമ്ബിന് അതിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി സിപിആര്‍ നല്‍കുന്നതാണ് വീഡിയോയില്‍ കാണുന്നത്.മധ്യപ്രദേശിലെ നര്‍മദാപുരത്താണ് സംഭവം നടന്നത് എന്ന് പറയുന്നു. പൊലീസുകാരൻ ബോധം ഇല്ലാതായ ഒരു പാമ്ബിന് കൃത്രിമശ്വാസം നല്‍കുന്നത് വീഡിയോയില്‍ കാണാം. ഇടയ്ക്ക് അതിന്റെ മുകളില്‍ വെള്ളം തളിക്കുന്നും ഉണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കയാണ്.
എക്സ് യൂസറായ Anurag Dwary -യാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. “കീടനാശിനി കലര്‍ന്ന വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് ബോധരഹിതനായി വീണ പാമ്ബിന് ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ സിപിആര്‍ നല്‍കുന്ന വീഡിയോ നര്‍മ്മദാപുരത്ത് നിന്ന് വൈറലായിരിക്കുന്നു” എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നല്‍കിയിരിക്കുന്നത്. വീഡിയോയിലുള്ള കോണ്‍സ്റ്റബിളിന്റെ പേര് അതുല്‍ ശര്‍മ്മ എന്നാണെന്നും പിന്നീട് വ്യക്തമായി.
സ്വന്തമായി പരിശീലിച്ച ശേഷം പാമ്ബിനെ റെസ്ക്യൂ ചെയ്യുന്ന ഒരാള്‍ കൂടിയാണ് അതുല്‍ ശര്‍മ്മ. ഡിസ്കവറി ചാനലില്‍ നിന്നുമാണത്രെ അദ്ദേഹം ഇത് പഠിച്ചെടുത്തത്.ഏതായാലും സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. മിക്കവര്‍ക്കും ഒരു മനുഷ്യൻ പാമ്ബിന് കൃത്രിമശ്വാസം നല്‍കുന്നത് വിശ്വസിക്കാനായില്ല. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. പൊലീസ് കോണ്‍സ്റ്റബിളായ അതുല്‍ ശര്‍മ്മയെ പ്രശംസിച്ചു കൊണ്ടാണ് മിക്കവരും കമന്റിട്ടിരിക്കുന്നത്. ഒരു പാമ്ബിന്റെ ജീവൻ രക്ഷിക്കാൻ ഇത്രയും ചെയ്തയാളെന്ന നിലയില്‍ ഒരുപാട് അഭിനന്ദനങ്ങളും അദ്ദേഹത്തെ തേടി വന്നു.