ബെംഗളൂരു : ജെ.ഡി.എസ്. നേതാവുംമുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയെ രാഷ്ട്രീയത്തിലെ വില്ലനായി വിശേഷിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.രാഷ്ട്രീയത്തിൽ ഒരു വില്ലനുണ്ടെങ്കിൽ അത് കുമാരസ്വാമിയാണ്” -മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സിദ്ധരാമയ്യ പറഞ്ഞു.2018-ലെ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാർ നിലംപൊത്താനുള്ള പ്രധാനകാരണം കുമാരസ്വാമിയാണ്. സർക്കാർ നിലംപതിക്കുമ്പോൾ കുമാരസ്വാമി അമേരിക്കയിലായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ കുമാരസ്വാമി അധികനേരവും ചെലവഴിച്ചത് ബെംഗളൂവിലെആഡംബര ഹോട്ടലിലായിരുന്നു. എം.എൽ.എ.മാരെയും മന്ത്രിമാരെയും കാണാൻ കൂട്ടാക്കിയിരുന്നില്ല.
നിയമസഭയിൽ അവിശ്വാസ പ്രമേയം വന്നപ്പോൾ കുമാരസ്വാമി കുറ്റപ്പെടുത്തിയത് ബി.ജെ.പി.യെയാണ്.ഇക്കാര്യം സഭാരേഖയിലുണ്ട്. എന്നാലിപ്പോൾ സർക്കാർ താഴെവീണത് തന്റെ കാരണത്താലാണെന്ന് പറയുന്നു -സിദ്ധരാമയ്യ കുറ്റപ്പെടുത്തി.കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെ.ഡി.എസ്. അടുത്തിടെ ബി.ജെ.പി.യുമായി സഖ്യംചേർന്നിരുന്നു.സിദ്ധരാമയ്യക്കെതിരേ ആരോപണങ്ങളുയർത്തികടന്നാക്രമണവും നടത്തി.മഹാഭാരതത്തിലെ വില്ലൻ കഥാപാത്രങ്ങളുമായി സിദ്ധരാമയ്യയെ കുമാരസ്വാമി താരതമ്യംചെയ്തിരുന്നു. ഇതിനുള്ള പ്രതികരണമായാണ്.
തിരുവനന്തപുരത്ത് സ്വകാര്യബസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
സ്വകാര്യബസ് ഡ്രൈവറെ ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേയാട് കുണ്ടമണ്‍കടവില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിലാണ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മരുതംകുഴി സ്വദേശി പ്രശാന്ത് (38) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്ബാണ് പ്രശാന്ത് ജോലിക്കെത്തിയത്. ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് ഇയാളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.