മൈസൂരു: മൈസൂരു ദസറ കാഴ്ചകൾകാണാൻ സന്ദർശകരുടെ പ്രവാഹം. നവരാത്രിയോടനുബന്ധിച്ചുള്ള തുടർച്ചയായ അവധി ലഭിച്ചതോടെ കുടുംബസമേതം കൊട്ടാര നഗരത്തിലേക്ക് എത്തുന്നവരുടെ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. അംബാവിലാസ് കൊട്ടാരം, മൃഗശാല, ചാമുണ്ഡിഹിൽസ്, ബൃന്ദാവൻ ഗാർഡൻ, കെആർഎസ് അണക്കെട്ട്, ശ്രീരംഗപട്ടണ, രംഗനത്തിട്ടു പക്ഷി സങ്കേതം എന്നിവ സന്ദർശിക്കാനാണ് കൂടുതൽ പേരെത്തുന്നത്.
അയൽസംസ്ഥാനങ്ങളിൽ നിന്ന് മൈസൂരുവിലേക്കുള്ള ടാക്സി വാഹനങ്ങൾക്ക് 24 വരെ നികുതി ഇളവ് പ്രഖ്യാപിച്ചതോടെ കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും നൂറുകണക്കിന് പേരാണ് എത്തുന്നത്. നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നവംബർ വരെയുള്ള ബുക്കിങ് പൂർത്തിയായിട്ടുണ്ട്. കർണാടകയുടെ വിനോദസഞ്ചാര സീസണും ദസറയോടനുബന്ധിച്ചാണ് ആരംഭിക്കുന്നത്. ദീപാവലി സീസണിൽ ഉത്തരേന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ തിരക്ക് ആരംഭിക്കും. ദസറയോടനുബന്ധിച്ചുള്ള എയ്റോ ഷോ നാളെ വൈകിട്ട് 4 മുതൽ 5 വരെ ബന്നിമണ്ഡപ് ഗ്രൗണ്ടിൽ നടക്കും. ഇന്ന് വൈകിട്ട് 4ന് പരിശീലനം പറക്കൽ നടത്തും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ദസറ എയ്റോ ഷോ പുനരാരംഭിക്കുന്നത്.
കരച്ചില് നിര്‍ത്താന്‍ വായും മൂക്കും പൊത്തിപ്പിടിച്ചു, രണ്ടുവയസുകാരിയുടെ മൃതദേഹം സോഫയുടെ അടിയില്‍ നിന്നും കണ്ടെത്തി; അമ്മായി അറസ്റ്റില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ അമ്മായി അറസ്റ്റില്‍. രണ്ടു വയസുകാരിയെ കാണാനില്ലെന്ന് കാട്ടി അച്ഛന് ഷക്കീല്‍ മന്‍സൂരി നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ അമ്മായി അഫ്സാനയുടെ വീട്ടിലെ സോഫയുടെ അടിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മായി കുറ്റം സമ്മതിക്കുകയായിരുന്നു. ജബല്‍പൂരിലാണ് സംഭവം നടന്നത്. ഒന്നാം നിലയില്‍ അമ്മായി താമസിക്കുന്ന വീട്ടിലേക്ക് വന്ന കുട്ടിയോട് ഭക്ഷണം കഴിച്ച ശേഷം താഴേക്ക് തന്നെ പോകാന്‍ അഫ്സാന ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് അനുസരിക്കാന്‍ തയ്യാറാകാതിരുന്ന കുട്ടിയുടെ മുഖത്ത് അമ്മായി അടിച്ചു.അടിയുടെ വേദനയില്‍ കുട്ടി കരയാന്‍ തുടങ്ങിയതോടെ കരച്ചില് നിര്‍ത്താന്‍ വായും മൂക്കും പൊത്തിപ്പിടിച്ചപ്പോള് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് അഫ്സാനയുടെ മൊഴിയില്‍ പറയുന്നതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം സോഫയുടെ അടിയില്‍ ഒളിപ്പിക്കുകയായിരുന്നു. അഫ്സാനയ്ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.