ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ നിര്‍മിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ തുമകുരു സ്വദേശി ശ്രീനിവാസ മൂര്‍ത്തിക്കെതിരെ പൊലീസ് കേസെടുത്തു.കോണ്‍ഗ്രസ് വക്താവും ലീഗല്‍സെല്‍ ജനറല്‍ സെക്രട്ടറിയുമായ സൂര്യ മുകുന്ദരാജിന്റെ പരാതിയില്‍ ബംഗളൂരു ഹൈ ഗ്രൗണ്ട് പൊലീസാണ് കേസെടുത്തത്. സിദ്ധരാമയ്യയെയും ദസറ ആഘോഷത്തെയും ചേര്‍ത്ത് കളിയാക്കുന്ന രീതിയില്‍ തയാറാക്കിയ പോസ്റ്റുകള്‍ ഹിന്ദുസ്ഥാനി സേനയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇതേ സംഭവത്തില്‍ പോസ്റ്റ് ‘ജയ് കര്‍ണാടക’എന്ന വാട്സ്‌ആപ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതിന് സോമന ഗൗഡ എന്നയാള്‍ക്കെതിരെ മംഗളൂരു ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുഹമ്മദ് നന്ദാവറ നല്‍കിയ പരാതിയില്‍ ബന്ത്വാള്‍ സിറ്റി പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്‌കൂൾ പാചക തൊഴിലാളികൾക്ക് 50.12 കോടി രൂപ വേതനം അനുവദിച്ചു
തിരുവനന്തപുരം: സ്‌കൂൾ പാചക തൊഴിലാളികൾക്ക് വേതനം അനുവദിച്ചു. സെപ്‌തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായി 50.12 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ശമ്പളം മുടങ്ങിയതിൽ പാചകത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. 13,611 തൊഴിലാളികളുടെ വേതനം നൽകുന്നതിനായാണ് തുക അനുവദിച്ചതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞുകേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രൂപവരെ വേതനം ലഭിക്കുന്നു.
ഇതിൽ കേന്ദ്ര വിഹിതം 600 രൂപ മാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ് നൽകുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊഴിലാളികൾക്ക് പ്രതിമാസം 1000 രുപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നുണ്ടെന്നും മന്ത്രിയുടെ ഓഫീസ് പറഞ്ഞു.