ബെംഗളൂരു: ബെന്നി ഗനഹള്ളിചിക്കബാനവാര സബേർബൻ പാതയുടെ ഭാഗമായി ഹെബ്ബാളിൽ സ്റ്റേഷൻ നിർമാണത്തിനു തുടക്കമായി. സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ റൈഡ്) യുടെ നിയന്ത്രണത്തിലാണ് തൂൺ നിർമാണം ആരംഭിച്ചത്. 25.57 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 9.72 കിലോമീറ്റർ ദൂരം തൂണുകൾക്ക് മുകളിലൂടെയാണ് കടന്നുപോകുന്നത്.നിലവിലെ റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നിവയോട് ചേർന്നാണ് സബർബൻ സ്റ്റേഷനും വരുന്നത്.
അയൽ ജില്ലകളെ ബെംഗളൂരു നഗരവുമായി കൂട്ടിയിണക്കാൻ 148.17 കിലോമീറ്റർ ദൂരമാണ് സബേർബൻ പാത നിർമിക്കുന്നത്. ബെന്നി ഗനഹള്ളി ചിക്കബാനവാര പാതയ്ക്ക് പുറമെ കെഎസ്ആർ ബെംഗളൂരു ദേവനഹള്ളി (41.40 കിലോമീറ്റർ), കെങ്കേരി- കന്റോൺമെന്റ് വൈറ്റ്ഫീൽഡ് (35.52 കിലോമീറ്റർ), ഹീലലിഗെ രാജനകുണ്ഡെ (46.24 കിലോമീറ്റർ) എന്നീ 4 ഇടനാഴികളാണുള്ളത്
ഐ ഫോണ്‍ വാങ്ങാൻചാക്ക് നിറയെ നാണയവുമായി യാചകൻ.!
യാചകവേഷത്തില്‍ ചാക്ക് നിറയെ നാണയവുമായി ഒരാള്‍ മൊബൈല്‍ ഫോണ്‍ സ്റ്റോറില്‍ എത്തുന്നു. മുഷിഞ്ഞുനാറിയ വേഷവുമായി എത്തിയ യാചകനെ കടയില്‍ കയറ്റാൻ കടയുടമ ആദ്യം വിസമ്മതിച്ചു.തനിക്ക് ഐ ഫോണ്‍ വേണമെന്നും പണം കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞതോടെ സ്ഥിതി മാറി. 1,80,000 രൂപ വിലയുള്ള ഐ ഫോണ്‍-15 ആണു യാചകൻ ആവശ്യപ്പെട്ടത്. അത്രയും നാണയങ്ങള്‍ ചാക്കിലുണ്ടായിരുന്നു താനും. ഒടുവില്‍ കടയുടമയുമായി സെല്‍ഫി എടുത്ത് ഐ ഫോണുമായി യാചകൻ മടങ്ങുന്നു.ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ സംഭവത്തിന്‍റെ യഥാര്‍ഥ വസ്തുതയും പുറുത്തുവന്നു. സത്യത്തില്‍ ഐ ഫോണ്‍ വാങ്ങാനെത്തിയത് ഒരു ഭിക്ഷക്കാരനായിരുന്നില്ല. റീല്‍സ് ഷൂട്ട് ആയിരുന്നു അവിടെ നടന്നത്. എഴുതിത്തയാറാക്കിയ സ്ക്രിപ്റ്റ് സഹിതമായിരുന്നു ചിത്രീകരണം. യാഥാര്‍ഥ്യമതാണെങ്കിലും ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.