ബെംഗളൂരു: വിശക്കുന്നവർക്ക് ഹോട്ടലുകളിൽ ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി.സംസ്ഥാനത്തെ ഏഴ് നഗരങ്ങളിലായി 12 ഹോട്ടലുകളിൽ ഫുഡ് ഓൺ വാൾ എന്ന പദ്ധതി നടന്നുവരികയാണ്.ഭക്ഷണം കഴിക്കാൻ പണമില്ലാത്തവർ പട്ടിണി കിടക്കാതിരിക്കാനാണ് ഫുഡ് ഓൺ വാൾ’ എന്നൊരു പദ്ധതി ആരംഭിച്ചത്.മംഗലാപുരത്തെ രോഹൻ ഷിരിയുടെ നേതൃത്വത്തിലുള്ള യൂണിവേഴ്സൽ നോളജ് ട്രസ്റ്റ് പാവപ്പെട്ടവരുടെ വിശപ്പകറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.പാവപ്പെട്ടവന്റെ വിശപ്പകറ്റാൻ ഹോട്ടലിൽ ഫുഡ് ഓൺ വാൾ’ സംവിധാനമുണ്ട്, ഹോട്ടലിന് പുറത്ത് വച്ചിരിക്കുന്ന ടോക്കൺ എടുത്ത് മടി കൂടാതെ ഇഷ്ടംപോലെ ഭക്ഷണം കഴിക്കാം.
ഏകദേശം ഒരു വർഷം മുമ്പാണ് ഫുഡ് ഓൺ വാൾ’ എന്ന ആശയം ഉടലെടുത്തത്. പുത്തൂർ, കാർക്കള, ബെൽഗാം, ധാർവാഡ്, ഷിമോഗ, ബെംഗളൂരു എന്നിവിടങ്ങളിലെ ചിലിമ്പിയിലെ വനസ്, മംഗലാപുരം, ബൽമത്തിലെ സമക് ഡൈൻ, കുദ്രോളിയിലെ കിംഗ്സ് ഹോട്ടൽ എന്നിവയുൾപ്പെടെ 12 ഹോട്ടലുകളിൽ ഫുഡ് ഓൺ വാൾ സംവിധാനം നടപ്പിലാക്കിയാട്ടുണ്ട്.എല്ലാ ഹോട്ടലുകളിലും ഭക്ഷണത്തിനായി പ്രതിദിനം 15 കൂപ്പണുകൾ ലഭ്യമാകും.ഒരു കൂപ്പണിന് പരമാവധി 50 രൂപ വിലയുള്ള ഭക്ഷണമാണ് നൽകുന്നത് കൂടാതെ ഈ കൂപ്പണുകൾ നിയന്ത്രിക്കുന്നതിന് ഒരു ആപ്പ് സംവിധാനമുണ്ട്.
ഒന്നരവയസ്സുകാരനെ വീടിനടുത്തുള്ള കുളത്തിലെറിഞ്ഞുകൊന്നു; അച്ഛൻ അറസ്റ്റില്‍
മൈസൂരു : പെരിയപട്ടണയില്‍ ഒന്നരവയസ്സുള്ള മകനെ കുളത്തിലെറിഞ്ഞു കൊന്ന മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു.ബുധനാഴ്ചയാണ് സംഭവം.കുട്ടിയെ പ്രസവിച്ചതോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും രണ്ടുമക്കളുമുള്‍പ്പെടെ മൂന്നുകുട്ടികളുമായി ഇയാളുടെ അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു. അമ്മയുമായി വഴക്കുണ്ടാക്കി ഇളയ കുട്ടിയെയുമെടുത്ത് ഗണേഷ് വീടുവിട്ടു. തുടര്‍ന്ന് കുട്ടിയെ വീടിനടുത്തുള്ള കുളത്തിലെറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.കുട്ടിയുടെ മൃതദേഹം കണ്ടെടുത്തശേഷം നടത്തിയ അന്വേഷണത്തിലാണ് ഗണേഷ് അറസ്റ്റിലായത്. കുട്ടിയെ സംരക്ഷിക്കാൻ വഴിയില്ലാത്തതിനാലാണ് കുളത്തിലെറിഞ്ഞതെന്ന് ഇയാള്‍ മൊഴിനല്‍കി.