Home Featured മൈസൂരു ദസറ: കർണാടക ആർ.ടി.സി.വിനോദ സഞ്ചാര പാക്കേജ് ഇന്നു മുതൽ

മൈസൂരു ദസറ: കർണാടക ആർ.ടി.സി.വിനോദ സഞ്ചാര പാക്കേജ് ഇന്നു മുതൽ

ബെംഗളൂരു : മൈസൂരു ദസറയോടനുബന്ധിച്ചുള്ള കർണാടക ആർ.ടി.സി.യുടെ വിനോദസഞ്ചാര പാക്കേജ് വെള്ളിയാഴ്ച തുടങ്ങും. മൈസൂരു നഗരത്തിലെ വിവിധ പ്രദേശങ്ങളെയും സമീപത്തെ തീർഥാടനകേന്ദ്രങ്ങളെയും ഉൾപ്പെടുത്തിയാണ് പാക്കേജ്. കുറഞ്ഞനിരക്കാണ് പാക്കേജിന് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. ജലദർശിനി, ദേവദർശിനി, ഗിരിദർശിനി എന്നീ മൂന്ന് പാക്കേജുകളാണ് നടത്തുന്നത്.ബൈലക്കുപ്പെ സുവർണക്ഷേത്രം, ദുബേരെ വനമേഖല, നിസർഗധാമ, ഹാരംഗി അണക്കെട്ട്, അയ്യെ വെള്ളച്ചാട്ടം എന്നിവിടങ്ങൾ ഉൾപ്പെടുത്തിയ പാക്കേജാണ് ജലദർശിനി. മുതിർന്നവർക്ക് 450 രൂപയും കുട്ടികൾക്ക് 250 രൂപയുമാണ് നിരക്ക്. നഞ്ചൻകോട്, തലക്കാട്, സോമനാഥപുര, ശ്രീരംഗപട്ടണ, കെ.ആർ.എസ്. അണക്കെട്ട് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെട്ടതാണ് ദേവദർശിനി പാക്കേജ്.

മുതിർന്നവർക്ക് 300 രൂപയും കുട്ടികൾക്ക് 175 രൂപയുമാണ് നിരക്ക്. ബന്ദിപുർ, ഗോപാലസ്വാമി ബെട്ട, ബിലിഗിരി രംഗനാഥബെട്ട, നഞ്ചൻകോട്, ചാമുണ്ഡിമല തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഗിരിദർശനി പാക്കേജ്. മുതിർന്നവർക്ക് 400 രൂപയും കുട്ടികൾക്ക് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കർണാടക ആർ.ടി.സി.യുടെ വെബ്സൈറ്റിലൂടെ പാക്കേജുകൾ ബുക്കുചെയ്യാം. രാവിലെ 6.30-ന് മൈസൂരു ബസ് സ്റ്റാൻഡിൽനിന്നാണ് യാത്ര തുടങ്ങുക. 29-വരെ പാക്കേജനുസരിച്ചുള്ള സർവീസുകളുണ്ടാകും.

ജംബൂസവാരി പരിശീലനം:24-ന് നടക്കുന്ന ജംബൂസവാരിയുടെ പരിശീലനം വ്യാഴാഴ്ച മൈസൂരു കൊട്ടാരത്തിൽ നടന്നു. സ്വർണത്തിടമ്പേറ്റുന്ന അഭിമന്യു ഉൾപ്പെടെയുള്ള ആനകൾ പരിശീലനത്തിൽ അണിനിരന്നു.കൊട്ടാരമുറ്റത്ത് പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കിയശേഷമായിരുന്നു പരിശീലനം. വെള്ളിയാഴ്ച കൂടുതൽആനകളെ ഉൾപ്പെടുത്തി പൂർണതോതിലുള്ള പരിശീലനം നടക്കും.

ഗോൾഡ് കാർഡ് വിറ്റഴിഞ്ഞു:ജംബൂസവാരി കാണാനുള്ള ഗോൾഡ് കാർഡും ടിക്കറ്റുകളും വിൽപ്പന തുടങ്ങി മണിക്കൂറുകൾക്കകം വിറ്റഴിഞ്ഞു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് ഗോൾഡ് കാർഡിന്റെയും ടിക്കറ്റിന്റെയും വിൽപ്പന തുടങ്ങിയത്.3000, 2000, 1000, 500 എന്നിങ്ങനെയായിരുന്നു കാർഡിന്റെയും ടിക്കറ്റുകളുടെയും നിരക്ക്. അതേസമയം, കൂടുതൽ ഗോൾഡ് കാർഡുകൾ അനുവദിക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്

ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ മുസ്ലീം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം; വിഎച്ച്പി നേതാവിനെതിരെ പോലീസ് കേസെടുത്തു

കർണാടകയിലെ ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ മുസ്ലീം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് കാവിക്കൊടി നാട്ടിയതിന് ദക്ഷിണ കന്നഡ ജില്ലാ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ജോയിന്റ് സെക്രട്ടറി ശരൺ പമ്പ്വെല്ലിനെതിരെ മംഗളൂരു സിറ്റി പോലീസ് കേസെടുത്തു.പമ്പ്വെല്ലിനും മറ്റുള്ളവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 153 (എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്) പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group