ബെംഗളൂരു: ബെംഗളൂരുവില്‍ ഉടന്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ പുറത്തിറക്കുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു. ഇലക്ട്രോണിക്സ് സിറ്റിക്കായുള്ള യെല്ലോ ലൈനിലായിരിക്കും (ആര്‍വി റോഡ്-ബൊമ്മസാന്ദ്ര) ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക. ഈ വര്‍ഷം ഒക്ടോബറോടെ ചൈനയില്‍ നിന്ന് ട്രെയിന്‍സെറ്റ് എത്തുമെന്നാണ് റിപ്പോര്‍ട്ട്.ചൈന റെയില്‍വേ സ്റ്റോക്ക് കോര്‍പ്പറേഷനാണ് (സിആര്‍എസ്സി) ഡ്രൈവറില്ലാ ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ഇതിന്റെ ഒരു പ്രോട്ടോടൈപ്പ് നിര്‍മ്മാതാവ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.ബെംഗളൂരു ആസ്ഥാനമായുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) ഒഴികെയുള്ള ഒരു റോളിംഗ് സ്റ്റോക്ക് നിര്‍മ്മാതാവ് നമ്മ മെട്രോയ്ക്ക് കോച്ചുകള്‍ വിതരണം ചെയ്യുന്നത് ഇതാദ്യമായാണ്.
ചൈനയില്‍ നിന്ന് 12 കോച്ചുകളുള്ള രണ്ട് സെറ്റ് ട്രെയിനുകളാണ് ബെംഗളൂരുവിലെത്തുക. ഇതിനുശേഷം ബാക്കിയുള്ള 204 കോച്ചുകള്‍ ഇന്ത്യയുടെ ടിറ്റാഗഡ് റെയില്‍ ആകും നിര്‍മ്മിക്കുക. നിലവില്‍ ബിഎംആര്‍സിഎല്‍ എഞ്ചിനീയര്‍മാര്‍ ഫാക്ടറി സ്വീകാര്യത ടെസ്റ്റിനായി (എഫ്എടി) ചൈനയിലെത്തിയിട്ടുണ്ട്.ഫാക്ടറി സ്വീകാര്യത പരിശോധന പൂര്‍ത്തിയായാല്‍, ആദ്യ രണ്ട് ട്രെയിനുകള്‍ ഒക്ടോബറോടെ ചൈനയില്‍ നിന്ന്ചെന്നൈ തുറമുഖത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തും.
അവ ബെംഗളൂരുവില്‍ എത്തിയാലുടന്‍ ട്രയല്‍ റണ്ണും പരിശോധനയും നടത്തുമെന്നും ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രെയിനുകളുടെ പരിശോധനയ്ക്കും കമ്മീഷന് ചെയ്യുന്നതിനുമായി ബെംഗളൂരുവില്‍ വരേണ്ട ചൈനീസ് എഞ്ചിനീയര്‍മാര്‍ നേരിടുന്ന വിസ പ്രശ്നങ്ങളും ഗതാഗത കാലതാമസത്തിന് കാരണമാകുന്നതായി വൃത്തങ്ങള്‍ പറഞ്ഞു.കൂടാതെ, ജപ്പാനില്‍ നിന്ന് വരാനിരിക്കുന്ന ട്രെയിന്‍ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ വാങ്ങുന്നതും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. എന്നിരുന്നാലും വര്‍ഷാവസാനത്തോടെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’: ബി.ബി.സിക്ക് പുതിയ നോട്ടീസയച്ച് ഡല്‍ഹി ഹൈകോടതി
ഗുജറാത്ത് കലാപത്തെ ആസ്പദമാക്കി ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ പുതിയ നോട്ടീസയച്ച് ഡല്‍ഹി ഹൈകോടതി.ഡോക്യുമെന്ററി രാജ്യത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ജനാധിപത്യ വ്യവസ്ഥക്കെതിരെയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി എൻ.ജി.ഒ നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എൻ.ജി.ഒയാണ് കോടതിയില്‍ ബി.ബി.സിക്കെതിരായ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ഹരജിയുമായി ബന്ധപ്പെട്ട വിശദമായ വാദം കേള്‍ക്കുന്നത് കോടതി ഡിസംബര്‍ 15ലേക്ക് മാറ്റി. ഡോക്യുമെന്ററിയില്‍ മതസ്പര്‍ധയുണ്ടാക്കുന്ന ഭാഗങ്ങളുണ്ടെന്നും പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും ഹരജിക്കാരൻ പറഞ്ഞു. വിഷയത്തില്‍ 10,000 കോടി നഷ്ടപരിഹാരം സ്ഥാപനം നല്‍കണമെന്നും ഹരജിക്കാരൻ ആരോപിച്ചു. നേരത്തെ ഡോക്യുമെന്ററിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുന്ന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി വ്യക്തമാക്കുന്നത് കൊളോണിയല്‍ ചിന്താഗതിയാണെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.