ബെംഗളൂരു: ബെംഗളൂരു യശ്വന്തപുര-ഹൈദരാബാദ് കച്ചെഗുഡ വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ ട്രാക്കിലേക്ക്. ഉച്ചയ്ക്ക് 12.30-ന് കച്ചെഗുഡ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി തീവണ്ടിയുടെ ഫ്ളാഗ് ഓഫ് നിർവഹിക്കും. തുടർന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11.45-നാണ് ബെംഗളൂരു യശ്വന്തപുര സ്റ്റേഷനിലെത്തുക. തിങ്കളാഴ്ചമുതൽ മുമ്പ് പ്രഖ്യാപിച്ച സമയക്രമത്തിൽ സാധാരണ സർവീസുകൾ തുടങ്ങും.തീവണ്ടിയിലെ ടിക്കറ്റ് നിരക്കും റെയിൽവേ ശനിയാഴ്ച പ്രഖ്യാപിച്ചു. കച്ചെഗുഡയിൽനിന്ന് യശ്വന്തപുരയിലേക്ക് ചെയർകാറിൽ 1600 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 2915 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
യശ്വന്തപുരയിൽനിന്ന് കച്ചെഗുഡെയിലേക്ക് 1540 (ചെയർ കാർ), 2865 (എക്സിക്യുട്ടീവ് ക്ലാസ്) എന്നിങ്ങനെയും നിരക്ക് ഈടാക്കും. ശനിയാഴ്ച രാവിലെ ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി. ഏഴ് ചെയർകാറുകളും ഒരു എക്സിക്യുട്ടീവ് കോച്ചുമുൾപ്പെടെ എട്ടുകോച്ചുകളാണ് ബെംഗളൂരു- ഹൈദരാബാദ് വന്ദേഭാരതിലുള്ളത്.ദക്ഷിണേന്ത്യയിലെ രണ്ട് ഐ.ടി. നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് എന്ന പ്രത്യേകതയും ബെംഗളൂരു യശ്വന്തപുര- ഹൈദരാബാദ് കച്ചെഗുഡ എക്സ്പ്രസിന് സ്വന്തമാണ്. എട്ടര മണിക്കൂറുകൊണ്ടാണ് ബെംഗളൂരുവിൽനിന്ന് വന്ദേഭാരതിൽ ഹൈദരാബാദിലെത്താൻവേണ്ട സമയം.
കർണാടകത്തിലൂടെ സർവീസ് നടത്തുന്ന മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസാണിത്. നിലവിൽ ചെന്നൈ-ബെംഗളൂരു-മൈസൂരു, ബെംഗളൂരു-ഹുബ്ബള്ളി എന്നിങ്ങനെ രണ്ട് റൂട്ടുകളിൽ സർവീസുകളുണ്ട്.
പ്രതിശ്രുതവരനൊപ്പം നടക്കാൻ ഇറങ്ങിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 5 പേര് അറസ്റ്റില്‍
പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി.ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ശേഷം പ്രതികള്‍ യുവതിയുടെ ബാഗും മൊബൈല്‍ ഫോണും കവര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മുഫാസില്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബരിജല്‍ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയതായിരുന്നു പെണ്‍കുട്ടി. ഇതിനിടെ ഒരു സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം യുവാവിനെ മര്‍ദിച്ച് അവശനാക്കിയ പ്രതികള്‍, 22 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പിന്നീട് യുവതിയുടെ ബാഗും മൊബൈല്‍ ഫോണും മോഷ്ടിച്ച ശേഷം ഇരുവരെയും ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. യുവാവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തി.പെണ്‍കുട്ടി സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കിറ്റാഗുട്ടു ഗ്രാമത്തില്‍ നിന്ന് അഞ്ച് പേരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ബാഗും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി അശുതോഷ് ശേഖര്‍ പറഞ്ഞു.