തന്റെ മേലുദ്യോഗസ്ഥനെ കൊന്ന് ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്ത് കുഴിച്ചിട്ട സഹപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി ആര്‍കെ പുരത്താണ് കൊടും ക്രൂരത നടന്നത്. സര്‍വേ ഓഫ് ഇന്ത്യ ഡിഫൻസ് ഓഫീസര്‍ കോംപ്ലക്സിലെ സീനിയര്‍ സര്‍വേയറായ മഹേഷിനെയാണ് അതേ ഓഫീസിലെ പ്യൂണായ അനീഷ് എന്ന യുവാവ് കൊലപ്പെടുത്തിയത്.
സഹോദരനെ കാണാനില്ലെന്ന മഹേഷിന്റെ ജേഷ്ഠന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകവിവരം പുറത്തായത്. മഹേഷ് തന്റെ കാമുകിയോട് അപമര്യാദയായി പെരുമാറിയെന്നും തന്റെ പക്കല്‍ നിന്നും കടം വാങ്ങിയ 9 ലക്ഷം രൂപ തിരികെ തന്നില്ലെന്നും, അതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പ്രതി അനീഷ് പൊലീസിന് നല്കിയ മൊഴി.
മഹേഷ് എത്തുന്നതിന് മുമ്പ് ലജ്പത് നഗർ, സൗത്ത എക്സ്റ്റൻഷൻ മാർക്കറ്റിൽ നിന്നും കൊലപാതകത്തിനാവശ്യമായ സാമഗ്രികൾ വാങ്ങി സൂക്ഷിച്ചു. വീട്ടിലെത്തിയ മഹേഷിനെ പൈപ്പ് ഉപയോഗിച്ച് പിന്നിൽ നിന്നും അടിച്ചു വീഴ്ത്തി. സംഭവസ്ഥലത്തു വെച്ചു തന്നെ മഹേഷ് മരിച്ചു. തുടര്‍ന്ന് സോണിപത്തിലെ തന്റെ വീട്ടിലേക്ക് പോയി. പിന്നേറ്റ് മടങ്ങിവന്ന് ഒന്നര അടി ആഴത്തില്‍ ഒരു കുഴിയെടുത്തു മൃതദേഹം കുഴിച്ചിട്ടു. സിമന്റ് കൊണ്ട് അടയ്ക്കുകയും ചെയ്തു. മഹേഷിന്റെ മൃതദേഹം സെപ്റ്റംബർ രണ്ടിന് പൊലീസ് കണ്ടെടുത്തു.