Home Featured പ്രാങ്ക് കാര്യമായി; കാഴ്ചയില്ലാത്ത അമ്മയ്ക്കും സഹോദരങ്ങള്‍ക്കും മുൻപാകെ 13കാരന് ദാരുണാന്ത്യം

പ്രാങ്ക് കാര്യമായി; കാഴ്ചയില്ലാത്ത അമ്മയ്ക്കും സഹോദരങ്ങള്‍ക്കും മുൻപാകെ 13കാരന് ദാരുണാന്ത്യം

by admin

കഴുത്തില്‍ കുരുങ്ങിയുള്ള പ്രാങ്ക് കൈവിട്ടുപോയതോടെ കാഴ്ചയില്ലാത്ത അമ്മയ്ക്ക് മുൻപാകെ 13കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രേദേശിലെ ജലൗനിലാണ് മനസ്സാക്ഷിയെ നടുക്കിയ ധാരുണസംഭവം അരങ്ങേറുന്നത്.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജാസ് ആണ് മരിച്ചത്. ഒറായി കാൻഷിറാം കോളനിയിലെ വീട്ടില്‍ തന്റെ സഹോദരങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്നു ജാസ്. തമാശയ്ക്ക് കഴുത്തില്‍ കുരുക്കിട്ടായിരുന്നു ഇവര്‍ കളിച്ചിരുന്നത്. എന്നാല്‍ കഴുത്തില്‍ കുരുക്കിട്ട ശേഷം ജാസിന്റെ കാല്‍ അബദ്ധത്തില്‍ സ്റ്റൂളില്‍നിന്ന് വഴുതിപ്പോകുകയും ശ്വാസംമുട്ടി പിടയുകയുമായിരുന്നു. പ്രാങ്ക് ആണെന്ന് വിചാരിച്ചുനിന്ന സഹോദരങ്ങള്‍ക്ക് ജാസിന്റെ മൂക്കില്‍നിന്നും രക്തം വരുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് അപകടം മനസിലായത്‌.

സംഭവം നടക്കുമ്ബോള്‍ ജന്മനാ കാഴ്ചയില്ലാത്ത കുട്ടികളുടെ അമ്മ സംഗീതയും വീട്ടിലുണ്ടായിരുന്നു. കുട്ടികളുടെ അലര്‍ച്ചകേട്ട് ഓടിയെത്തിയ അവര്‍ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിയെത്തുകയും ജാസിന്റെ കഴുത്തിലെ കുരുക്ക് നീക്കി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും ജാസ് മരിച്ചിരുന്നു.

കുട്ടികളുടെ അച്ഛൻ ജോലിക്ക് പോയ സമയത്താണ് ധാരുണസംഭവം ഉണ്ടായത്. ദൈവം തനിക്ക് കാഴ്ച നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും തന്റെ കണ്മുന്നില്‍വെച്ച്‌ നടന്നിട്ടും തനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും അമ്മ സംഗീത വിലപിക്കുകയായിരുന്നു. കുടുംബത്തിലെ മൂത്ത കുട്ടിയായ ജാസ് പഠനശേഷം കുടുംബകാര്യങ്ങളിലും അമ്മയെയും അച്ഛനെയും സഹായിക്കാറുള്ള കുട്ടിയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group