Home Featured നെഞ്ചില്‍ അണുബാധ, സോണിയാ ഗാന്ധി ആശുപത്രിയില്‍

നെഞ്ചില്‍ അണുബാധ, സോണിയാ ഗാന്ധി ആശുപത്രിയില്‍

by admin

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്നാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം വൈകിട്ടാണ് സോണിയയെ ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം സോണിയയുടെ ആരോഗ്യനിലയില്‍ ഒട്ടും ആശങ്കവേണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

കുറച്ചുകാലമായി സോണിയയ്ക്ക് ശ്വാസകോശ അണുബാധയുണ്ടെന്നും പതിവ് പരിശോധനയുടെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.നേരത്തേ രണ്ടുതവണ ശ്വാസകോശ അണുബാധയെതുടര്‍ന്ന് സോണിയയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group