Home Featured സ്വന്തം വിമാനക്കമ്ബനി ആരംഭിക്കാൻ ഒരുങ്ങി കര്‍ണാടക

സ്വന്തം വിമാനക്കമ്ബനി ആരംഭിക്കാൻ ഒരുങ്ങി കര്‍ണാടക

by admin

സ്വന്തം വിമാനക്കമ്ബനി ആരംഭിക്കാനുള്ള പദ്ധതി പരിഗണിക്കാൻ കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തിനകത്തെ വിമാന യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനായാണ് ഈ പദ്ധതിയെന്ന് വ്യവസായ വാണിജ്യ മന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു.

കര്‍ണാടകയുടെ എല്ലാ ഭാഗങ്ങളിലും വിമാനത്താവളങ്ങള്‍ ഉടൻ ആരംഭിക്കുന്നത് സംസ്ഥാനത്തെ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് അസാധ്യമായ കാര്യമല്ല. നടപ്പിലാക്കുകയാണെങ്കില്‍ ഒരു ഗെയിം ചേഞ്ചര്‍ ആയിരിക്കുമെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

100 ദിവസം പൂര്‍ത്തിയാക്കിയ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ചുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് പാട്ടീല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയിലെ വിമാനത്താവളങ്ങള്‍ നേരത്തെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറിയിരുന്നതായി പാട്ടീല്‍ പറഞ്ഞു. ഈ നീക്കത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും ചര്‍ച്ച ചെയ്യുമെന്നും ബജറ്റ് വിഹിതത്തിനുള്ള പദ്ധതി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ ആരംഭിച്ച ശിവമോഗയിലെ കുവെമ്ബു വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കര്‍ണാടക സര്‍ക്കാര്‍ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. സാധാരണയായി, ഇന്ത്യയിലെ ഭൂരിഭാഗം വിമാനത്താവളങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) ആണ് നടത്തുന്നത്. എന്നാല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാൻ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ തുടക്കമായാണ് ശിവമോഗ വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്തത്.

You may also like

error: Content is protected !!
Join Our WhatsApp Group