ബംഗളൂരു: കര്‍ണാടകയില്‍ മുസ്‍ലിം വിദ്യാര്‍ഥികളോട് പാകിസ്താനില്‍ പോകാൻ പറഞ്ഞ അധ്യാപികക്ക് സ്ഥലംമാറ്റം. ഷിമോഗ ജില്ലയിലെ അധ്യാപികയെയാണ് സ്ഥലംമാറ്റിയത്.ഇവര്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികളോടാണ് ഇവര്‍ പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ടത്.ജനതാദള്‍ സെക്കുലര്‍ ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡന്റ എ. നസറുല്ലയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. അധ്യാപികയായ മഞ്ജുള ദേവിയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. വിദ്യാര്‍ഥികള്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നതിനിടെയായിരുന്നു സംഭവം.കുട്ടികള്‍ ഇതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടലുണ്ടായി.
ഉടൻ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ മുമ്ബാകെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അധ്യാപികക്കെതിരെ നടപടിയുണ്ടായെന്നും നസറുല്ല പറഞ്ഞു.കുട്ടികളോട് ഇത് നിങ്ങളുടെ രാജ്യമല്ലെന്നും ഹിന്ദുരാജ്യമാണെന്നും ടീച്ചര്‍ പറഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. നിങ്ങള്‍ പാകിസ്താനിലേക്ക് പോകണം. നിങ്ങള്‍ ഞങ്ങളുടെ അടിമകളാണെന്ന് ടീച്ചര്‍ പറഞ്ഞുവെന്നും പരാതി അന്വേഷിക്കുന്ന ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസര്‍ ബി.നാഗരാജ് പറഞ്ഞു.ഇതുസംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും മേലധികാരികളുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. യു.പിയില്‍ മുസ്‍ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവമുണ്ടായതിന് പിന്നാലെയാണ് സമാന സംഭവം കര്‍ണാടകയിലും ഉണ്ടായിരിക്കുന്നത്.
ഏഷ്യാ കപ്പ്: ആവേശം മഴ മുടക്കി; ഇന്ത്യ-പാക് പോരാട്ടം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചു
ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 267 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും പാക് ഇന്നിംഗ്സ് തുടങ്ങുന്നതിന് മുന്നോടിയായി മഴ എത്തി. ഇടക്ക് മഴ നിന്നെങ്കിലും വീണ്ടും ശക്തമായി മഴ പെയ്തതോടെ പാക് ഇന്നിംഗ്സ് തുടങ്ങാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്‍റ് പങ്കുവെച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറി.നേരത്തെ ഇന്ത്യന്‍ ഇന്നിംഗ്സിനിടെയും പലവട്ടം മഴ കളി മുടക്കിയെങ്കിലും ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായിരുന്നു.
ഇന്നിംഗ്സിന്‍റെ ഇടവേളയില്‍ പെയ്ത മഴമൂലം പാക് ഇന്നിംഗ്സ് തുടങ്ങാന്‍ വൈകിയിരുന്നു. പിന്നീട് മഴ നിലച്ചപ്പോള്‍ 20 ഓവര്‍ മത്സരമെങ്കിലും സാധ്യമാകുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിച്ചെങ്കിലും ഇതിനിടെ വീണ്ടും മഴ എത്തിയതോടെ മത്സരം പൂര്‍ണണമായും ഉപേക്ഷിക്കുകയായിരുന്നു.നേരത്തെ ഇന്ത്യന്‍ ഇന്നിംഗ്സിനിടെയും പലവട്ടം മഴ കളി മുടക്കിയെങ്കിലും ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായിരുന്നു. ഇന്നിംഗ്സിന്‍റെ ഇടവേളയില്‍ പെയ്ത മഴമൂലം പാക് ഇന്നിംഗ്സ് തുടങ്ങാന്‍ വൈകിയിരുന്നു. പിന്നീട് മഴ നിലച്ചപ്പോള്‍ 20 ഓവര്‍ മത്സരമെങ്കിലും സാധ്യമാകുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിച്ചെങ്കിലും ഇതിനിടെ വീണ്ടും മഴ എത്തിയതോടെ മത്സരം പൂര്‍ണണമായും ഉപേക്ഷിക്കുകയായിരുന്നു.
രോഹിത്തിനെയും കോലിയെയും ബൗള്‍ഡാക്കി; മറ്റൊരു പേസര്‍ക്കുമില്ലാത്ത അപൂര്‍വ റെക്കോർഡ് സ്വന്തമാക്കി ഷഹീന്‍ അഫ്രീദിനേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായി. 87 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാന്‍ കിഷന്‍ 82 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. 16 റണ്‍സെടുത്ത ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവുമെടുത്തിരുന്നു.
66 റണ്‍സില്‍ നാലാം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ 138 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 38-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തിയതിന് പിന്നാലെ കിഷനും(81 പന്തില്‍ 82) 239 റണ്‍സില്‍ ഹാര്‍ദ്ദിക്കും(90 പന്തില്‍ 87) മടങ്ങിയതോടെ ഇന്ത്യ 50 ഓവര്‍ പൂര്‍ത്തിയാക്കാതെ പുറത്തായി. രോഹിത് ശര്‍മ(11), ശുഭ്മാന്‍ ഗില്‍(10), വിരാട് കോലി(4), ശ്രേയസ് അയ്യര്‍(14), രവീന്ദ്ര ജഡേജ(14) എന്നിവര്‍ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.