Home Featured ബെംഗളൂരു : മലയാളി വിദ്യാർഥി വൈദ്യുതാഘാതമേറ്റു മരിച്ച സംഭവം; മലയാളി പി.ജി. നടത്തിപ്പുകാരനെതിരേ പരാതി

ബെംഗളൂരു : മലയാളി വിദ്യാർഥി വൈദ്യുതാഘാതമേറ്റു മരിച്ച സംഭവം; മലയാളി പി.ജി. നടത്തിപ്പുകാരനെതിരേ പരാതി

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി വിദ്യാർഥി താമസസ്ഥലത്തെ ടെറസിൽനിന്ന് വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തിൽ പെയിങ് ഗസ്റ്റ് നടത്തിപ്പുകാരുടെ അനാസ്ഥയ്ക്കെതിരേ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഗുഞ്ചൂരിലെ ബാംഗ്ലൂർ ഡെയ്സ് ഹോംസ്റ്റേ നടത്തിപ്പുകാരൻ പാലക്കാട് സ്വദേശി മുഹമ്മദ് അലിക്കെതിരേയാണ് വർത്തൂർ പോലീസിൽ പരാതി നൽകിയത്.തൃശ്ശൂർ താണിക്കാട് വലിയവീട്ടിൽ അൻസാറിന്റെ മകൻ മുഹമ്മദ് ജാസിമാണ് (19) കഴിഞ്ഞദിവസം ടെറസിൽനിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്.

അപകടമുണ്ടായ സ്ഥലത്ത് ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി (ബെസ്കോം) അധികൃതരും പോലീസും പരിശോധന നടത്തി.കഴിഞ്ഞ മാസം 20-നാണ് മുഹമ്മദ് ജാസിം പെയിങ് ഗസ്റ്റായി താമസം തുടങ്ങിയത്. മൃതദേഹം വൈദേഹി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്കു കൊണ്ടുപോയി. മുഹമ്മദ് അലിയെ പോലീസ് ചോദ്യം ചെയ്തതായാണ് വിവരം.

അവള്‍ പോയി ചാകട്ടേയെന്ന് പറഞ്ഞു, വാതില്‍ തുറന്ന് നോക്കിയില്ല’: മരുമകനെതിരെ അപര്‍ണ നായരുടെ അമ്മ

സിനിമ-സീരിയല്‍ അപര്‍ണയുടെ നായരുടെ മരണണത്തില്‍ മരുമകനെതിരെ ഗുരുതര ആരോപണവുമായി അപര്‍ണയുടെ അമ്മ.ഭര്‍ത്താവ് സഞ്ജിത് അപര്‍ണയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് അമ്മ ബീന പറയുന്നത്. ഇരുവര്‍ക്കും ഇടയില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ബീന മനോരമ ന്യൂസിനോടായി പറഞ്ഞു.വ്യാഴാച്ച വൈകീട്ട് ഏഴു മണിയോടെയാണ് നടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.മരിക്കുന്നതിന് തൊട്ടുമുമ്ബ് മകള്‍ വീഡിയോ കോള്‍ വിളിച്ച്‌ പോവുകയാണെന്ന് പറഞ്ഞു. ഇക്കാര്യ സഞ്ജിത്തിനെ വിളിച്ച്‌ അറിയിച്ചെങ്കില്‍ അവള്‍ പോയി ചാകട്ടെയെന്ന് പറഞ്ഞ് പുറത്ത് തന്നെ നിന്നു. പിന്നാലെ അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ബീന പറയുന്നു.

മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അവര്‍ക്കു രണ്ടു പേര്‍ക്കും അറിയാം. മരിച്ച ദിവസം രാവിലെ ഇവിടെ വന്ന് പോയതാണ്. വൈകുന്നേരമാണ് എന്നെ വിളിച്ചിട്ട്, അമ്മേ ഞാൻ പോവുകയാണെന്നും എന്നെക്കൊണ്ടു പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു. അവര്‍ തമ്മില്‍ എന്തോ പ്രശ്നമുണ്ടായി. ഇടയ്ക്കിടയ്ക്കു പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഞാൻ അവളെ സമാധാനിപ്പിക്കും. മോളേ, സമാധാനപ്പെട്, നീ തന്നെ ഉണ്ടാക്കിയെടുത്ത ജീവിതമല്ലേ എന്നെല്ലാം പറയും.’ ബീനയെ ഉദ്ധരിച്ച്‌ മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.അവള്‍ക്ക് ഒരുപാട് മാനസിക വിഷമം ഉണ്ടായിരിക്കും. വീഡിയോ കോള്‍ വിളിച്ചാണ് ഞാന്‍ പോവുന്നു എന്ന് പറഞ്ഞത്.

അവള്‍ എന്തോ ചെയ്തു എന്നാണ് തോന്നുന്നതെന്നും പോയി നോക്കാനും ഞാൻ അപ്പോള്‍ത്തന്നെ അവനെ വിളിച്ചു പറഞ്ഞു. അവള്‍ അവിടെയെങ്ങാനും പോയി ചാകട്ടെ, എനിക്കു വയ്യ നോക്കാനെന്നുമായിരുന്നു അവന്‍ പറഞ്ഞത്.അവന്‍ ഇളയ കുട്ടിയുമായി വീടിന് പുറത്ത് തന്നെ നില്‍ക്കുകയായിരുന്നു. നീ വാതില്‍ ചവിട്ടിത്തുറന്ന് കയറിനോക്കാൻ ഞാൻ പറഞ്ഞെങ്കിലും ആദ്യം കേട്ടില്ല. അങ്ങനെ പറഞ്ഞുപറഞ്ഞ് അവസാനം അര മണിക്കൂറോളം കഴിഞ്ഞാണ് നോക്കിയത്. അപ്പോഴേയ്ക്കും എന്റെ കുഞ്ഞു പോയിരുന്നുവെന്നും ബീന പറഞ്ഞു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപര്‍ണ അതിനോടകം തന്നെ മരണപ്പെട്ടിരുന്നു.

നിരവധി സീരിയലുകളിലും സിനിമകളിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്. മേഘതീര്‍ത്ഥം എന്ന ചിത്രത്തിലൂടെ 2009 ലാണ് താരം സിനിമയിലേക്ക് ചുവടുവെക്കുന്നത്. മുദ്ദുഗൗ, മൈഥിലി വീണ്ടും വരുന്നു, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അപര്‍ണ അഭിനയിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group