Home Featured സുരക്ഷാപരിശോധന: നാളെ പർപ്പിൾ ലൈനിൽ മെട്രോ സർവീസുകൾക്ക് നിയന്ത്രണം

സുരക്ഷാപരിശോധന: നാളെ പർപ്പിൾ ലൈനിൽ മെട്രോ സർവീസുകൾക്ക് നിയന്ത്രണം

ബെംഗളൂരു:ഞായറാഴ്ച നമ്മമെട്രോയുടെ പർപ്പിൾ ലൈനിൽ തീവണ്ടി സർവീസുകൾക്ക് നിയന്ത്രണം. കെ.ആർ. പുരം-ബൈയപ്പനഹള്ളി, കെങ്കേരി-ചെല്ലഘട്ട മെട്രോപാതകളുടെ സുരക്ഷാ പരിശോധന നടക്കുന്നതിനാലാണിത്. മൈസൂരു റോഡ്മുതൽ കെങ്കേരിവരെയും ബൈയപ്പനഹള്ളി മുതൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ വരെയും വൈറ്റ് ഫീൽഡുമുതൽ കെ.ആർ. പുരം വരെയും ഉച്ചയ്ക്ക് ഒരമണിവരെ മെട്രോസർവീസ് ഉണ്ടാവില്ല. സ്വാമി വിവേകാനന്ദ റോഡ് മുതൽ മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ വരെമാത്രമേ ഈ സമയം തീവണ്ടി സർവീസ് ഊണ്ടാകൂ.

ഒരു മണിക്കു ശേഷം സാധാരണപോലെ സർവീസ് പുനഃസ്ഥാപിക്കുമെന്നും ബെംഗളൂരു മെട്രോറെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. ഗ്രീൻ ലൈനിലെ സർവീസുകൾക്ക് മാറ്റമില്ലെന്നും അറിയിച്ചു.കെ.ആർ. പുരം-ബൈയപ്പനഹള്ളി, കെങ്കേരി-ചെല്ലഘട്ട മെട്രോപാതകൾ സെപ്റ്റംബർ പകുതിയോടെ പ്രവർത്തനസജ്ജമാകുമെന്നാണ് കരുതുന്നത്. ഇതിന്റെഭാഗമായുള്ള സുരക്ഷാ പരിശോധനകളാണ് നടന്നുവരുന്നത്. രണ്ടുപാതകളും സജ്ജമാകുന്നതോടെ പർപ്പിൾ ലൈൻ വൈറ്റ്ഫീൽഡ് മുതൽ ചല്ലഘട്ടവരെയായി ദീർഘിക്കും.

സാനിയ-മാലിക്ക് വിവാഹമോചനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് മുന്‍ മന്ത്രി;

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി.ഇരുവരും ഇത് സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും സാനിയയും മാലിക്കും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സാനിയ മിര്‍സയുടേയും ഷൊയ്ബ് മാലിക്കിന്റെ ചില സോഷ്യല്‍ മീഡിയ ഇടപെടലുകളും വിവാഹ മോചന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി.അടുത്തിടെ ഷൊയ്ബ് മാലിക്ക് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്ന് ഹസ്ബന്‍ഡ് ടു എ സൂപ്പര്‍ വുമണ്‍ സാനിയ മിര്‍സ എന്നത് നീക്കം ചെയ്തിരുന്നു.

ഇപ്പോഴിതാ പാകിസ്ഥാന്‍ രാഷ്ട്രീയ നേതാവായ ഫിര്‍ദൗസ് ആഷിഖ് അവാന്‍ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇരുവരുടേയും വിവാഹ മോചന വാര്‍ത്തകളിലേക്ക് പുതിയ വെളിച്ചം വീശുന്നത്. ‘ഹസ്ന മന ഹേ’ എന്ന ഷോയില്‍ സംസാരിക്കുമ്ബോഴായിരുന്നു ഫിര്‍ദൗസിന്റെ പ്രതികരണം.2010 ല്‍ ആയിരുന്നു സാനിയ മിര്‍സ-ഷൊയ്ബ് മാലിക്ക് വിവാഹം. ഇന്ത്യ, പാകിസ്ഥാന്‍ സ്വദേശികളും സെലിബ്രിറ്റികളും ആയതിനാല്‍ തന്നെ ഇരുവരുടേയും വിവാഹം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പാകിസ്ഥാന്‍ മുന്‍ വാര്‍ത്താവിതരണ മന്ത്രി കൂടിയായ ഫിര്‍ദൗസും ഹൈദരാബാദില്‍ നടന്ന ദമ്ബതികളുടെ ആഡംബര വിവാഹത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അന്ന് തന്നെ തനിക്ക് ഈ വിവാഹ ബന്ധം അധികകാലം മുന്നോട്ട് പോകില്ലെന്ന് തോന്നിയിരുന്നു എന്നാണ് ഫിര്‍ദൗസ് പറയുന്നത്.

ആ ദിവസം തന്നെ താന്‍ ഷൊയ്ബിന്റെ ചെവിയില്‍ മകനേ, നീ കുടുങ്ങിപ്പോയി എന്ന് മന്ത്രിച്ചിരുന്നെന്നും ഫിര്‍ദൗസ് വെളിപ്പെടുത്തി. റിസപ്ഷന്റെ സാഹചര്യമാണ് തന്റെ ഉള്ളില്‍ അത്തരം ഒരു ചിന്ത ഉടലെടുക്കാന്‍ കാരണമായതെന്നും ഫിര്‍ദൗസ് കൂട്ടിച്ചേര്‍ത്തു. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. മറ്റ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പാകിസ്ഥാനിലോ ഇന്ത്യയിലോ ജീവിക്കാതെ ദുബായില്‍ ജീവിക്കാനാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തീരുമാനിച്ചത്.എന്നാല്‍ ഇതൊന്നും അവരുടെ ദാമ്ബത്യത്തെ സഹായിച്ചില്ലെന്ന് ഫിര്‍ദൗസ് ചൂണ്ടിക്കാട്ടി. തങ്ങളുടെ മകന്‍ ഇസാന്‍ മിര്‍സ മാലിക്കിനൊപ്പം താമസിക്കുന്ന ദുബായിലെ അവരുടെ ജീവിതം ദാമ്ബത്യത്തിന് ഗുണകരമായ സംഭാവന ചെയ്തിട്ടില്ലെന്ന് ഫിര്‍ദൗസ് ആഷിഖ് അവാന്‍ വിശദീകരിച്ചു.

സാനിയയും മാലിക്കും വിവാഹത്തോട് അനുബന്ധിച്ച്‌ സിയാല്‍കോട്ടില്‍ നടത്തിയ റിസപ്ഷനില്‍ അതിഥിയായി എത്തിയ ഫിര്‍ദൗസ് ആഷിഖ് അവാന്‍ സാനിയ മിര്‍സയ്ക്ക് സ്വര്‍ണ്ണകിരീടം സമ്മാനിച്ചിരുന്നു.2018 ല്‍ ആണ് സാനിയ മിര്‍സയ്ക്കും ഷൊയ്ബ് മാലിക്കിനും ഇഹ്‌സാന്‍ മിര്‍സ മാലിക്ക് എന്ന ആണ്‍കുഞ്ഞ് പിറന്നത്. ഇഹ്‌സാന്റെ നാലാം പിറന്നാളിന് പിന്നാലെയാണ് സാനിയയും മാലിക്കും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്ത് വന്നത്. ഇതിന് ശേഷം സാനിയയും മാലിക്കും ഒരു ചാനല്‍ പരിപാടിയുടെ ഭാഗമായല്ലാതെ ഒന്നിച്ച്‌ ഒരു വേദിയില്‍ എത്തിയിട്ടില്ല. ഇരുവരും മകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ടെങ്കിലും ഒന്നിച്ചുള്ള ചിത്രം പങ്ക് വെക്കാറി

You may also like

error: Content is protected !!
Join Our WhatsApp Group