ബെംഗളൂരു:കേരളത്തിലെ പന്നിഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ പന്നികളെയും ഇറച്ചിക്കോഴികളെയുമെത്തിക്കുന്നത് നിരോധിച്ച് കർണാടക മൃഗസംരക്ഷണവകുപ്പ്. അതിർത്തി ചെക്പോസ്റ്റുകളായ ബാവലിയിലും മുത്തങ്ങയ്ക്ക് സമീപത്തെ മൂലഹൊള്ളയിലും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ചമുതൽ പരിശോധന കർശനമാക്കി. ഇറച്ചിക്കോഴികളുമായോ പന്നികളുമായോ വരുന്ന വാഹനങ്ങളെ തിരിച്ചയക്കാനാണ് തീരുമാനം. അതിർത്തിഗ്രാമമായ ഡി.ബി. കുപ്പെയിൽ പന്നിമാംസത്തിന്റെ വിൽപ്പനയും നിരോധിച്ചു. കന്നുകാലികൾക്ക് വാക്സിൻ നൽകാനുള്ള നടപടികളും പൂർത്തിയായിവരുകയാണ്.
ആഫ്രിക്കൻ പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് മനുഷ്യരിലേക്ക് പകരില്ലെങ്കിലും മൃഗങ്ങളിൽ മാരകമായ ഫലമുണ്ടാക്കും. കേരളവുമായി അതിർത്തിപങ്കിടുന്ന കർണാടക ഗ്രാമങ്ങളിൽ കന്നുകാലികളാണ് പ്രധാന ഉപജീവനമാർഗം. കന്നുകാലികളിലേക്ക് രോഗം പടർന്നുതുടങ്ങിയാൽ നിയന്ത്രണം ഏറെ ബുദ്ധിമുട്ടേറിയതായിരിക്കുമെന്നാണ് മൃഗസരംക്ഷണവകുപ്പിന്റെ വിലയിരുത്തൽ. രണ്ടാഴ്ചമുമ്പ് കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിലെ പന്നിഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി പടർന്നുപിടിച്ചിരുന്നു.സ്ഥിതിഗതികൾ പരിശോധിക്കാൻ ബാവലി ചെക്പോസ്റ്റ് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.
മൃഗസംരക്ഷണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രസന്ന, താലൂക്ക് ഓഫീസർ ഡോ. ടി. രവികുമാർ, തഹസിൽദാർ സന്നരാമപ്പ എന്നിവരുൾപ്പെട്ട സംഘമാണ് ചെക്പോസ്റ്റ് സന്ദർശിച്ചത്. നിലവിൽ രണ്ടുസംഘങ്ങളെയാണ് ചെക്പോസ്റ്റുകളിൽ പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു.
ലോഡ് ഷെഡിങ്ങോ നിരക്കു വര്‍ധനയോ?; വൈദ്യുതി പ്രതിസന്ധിയില്‍ ഇന്ന് മുഖ്യമന്ത്രിയുടെ യോഗം
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും.വൈകീട്ട് 3.30നാണ് യോഗം. നിരക്ക് വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. എന്ത് നടപടിയെടുക്കണമെന്ന അന്തിമ തീരുമാനം കൂടിക്കാഴ്ചയില്‍ ഉണ്ടാകും. കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ഓണവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും കണക്കിലെടുത്ത് ലോഡ്ഷെഡിങ്ങ് തല്ക്കാലം ഉണ്ടായേക്കില്ലെന്നാണ് സൂചന.
കേന്ദ്ര വൈദ്യുത നിലയങ്ങളിലെ സാങ്കേതിക തകരാര്‍ മൂലം കേന്ദ്ര വിഹിതത്തിലുണ്ടായ കുറവ് പരിഹരിച്ചെങ്കിലും പവര്‍ എക്സ്ചേഞ്ചില്‍ നിന്നു വില കൂടിയ വൈദ്യുതി വാങ്ങുന്നതു മൂലമുള്ള സാമ്ബത്തിക പ്രതിസന്ധി തുടരുകയാണ്. പുറത്തു നിന്ന് 500 മെഗാവാട്ട് വാങ്ങാനുള്ള ടെൻഡര്‍ സെപ്റ്റംബര്‍ 4ന് തുറക്കുമ്ബോള്‍ ന്യായ വിലയ്ക്ക് മതിയായ വൈദ്യുതി ലഭിച്ചാല്‍ മാത്രമേ വരും മാസങ്ങളില്‍ ലോഡ് ഷെഡിങ് ഒഴിവാകൂ.