ബംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകം സോഫ്റ്റ് ലാൻഡിങ്ങിന് ഒരുങ്ങിയതായി ഐ.എസ്.ആര്‍.ഒ. ലാൻഡര്‍ മൊഡ്യൂളിലെ ഉപകരണങ്ങളുടെ പരിശോധനകള്‍ നടത്തിവരികയാണ്.ലാൻഡറിന്‍റെ പ്രവര്‍ത്തനം മികച്ച നിലയില്‍ പുരോഗമിക്കുകയാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.അതേസമയം, ലാൻഡര്‍ പകര്‍ത്തിയ ചന്ദ്രന്‍റെ കൂടുതല്‍ ചിത്രങ്ങളും ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ലാൻഡര്‍ പൊസിഷൻ ഡിറ്റക്ഷൻ കാമറ (LPDC) പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന് 70 കിലോമീറ്റര്‍ അകലെ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണിവ.ചന്ദ്രന്‍റെ ഉപരിതലം നിരീക്ഷിക്കാനുള്ളതാണ് ലാൻഡര്‍ പൊസിഷൻ ഡിറ്റക്ഷൻ കാമറ. കാമറ കണ്ടെത്തുന്ന അനുയോജ്യമായ സ്ഥലത്താണ് ലാൻഡര്‍ മൊഡ്യൂള്‍ സോഫ്റ്റ് ലാൻഡിങ് നടത്തുക. ആഗസ്റ്റ് 23നാണ് വൈകിട്ട് 5.45നാണ് സോഫ്റ്റ് ലാൻഡിങ്.
പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് യോഗ്യന്‍ നിതീഷ് കുമാര്‍ തന്നെ: രാഹുല്‍ ഗാന്ധിയെ തള്ളി ജെഡിയു
പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) അടുത്ത യോഗം മുംബൈയില്‍ നടക്കും.ഇതിന് മുന്നോടിയായി നിതീഷ് കുമാറിന്റെ സര്‍ക്കാരിലെ മന്ത്രി ജമാ ഖാന്‍ പ്രധാനമന്ത്രി പദം സംബന്ധിച്ച് അവകാശവാദമുന്നയിച്ചത് ചര്‍ച്ചയാവുകയാണ്. നിതീഷ് കുമാറിനെ പ്രധാനമന്ത്രിയായി കാണാനാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു പ്രസ്താവന.ജമാ ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് പ്രധാനമന്ത്രി ആരാകും എന്ന ചര്‍ച്ച വീണ്ടും തുടങ്ങിയിട്ടുണ്ട്. നിതീഷ് കുമാറാണോ രാഹുല്‍ ഗാന്ധിയാണോ പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിടുക എന്നതാണ് പ്രധാന ചര്‍ച്ച.
അതേസമയം, പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച തിരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്ന് ജെഡിയു നേതാവിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ പ്രതികരിച്ചു.എന്നാല്‍, പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ താന്‍ ഇല്ലെന്ന് നിതീഷ് കുമാര്‍ തന്നെ പല അവസരങ്ങളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒരു വശത്ത്, നിതീഷ് കുമാര്‍ തന്റെ പ്രധാനമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദം നിഷേധിക്കുമ്ബോള്‍, മറുവശത്ത് ജെഡിയു നേതാക്കള്‍ അദ്ദേഹത്തിന്റെ പേര് ഇടയ്ക്കിടെ ഉയര്‍ത്തിക്കാട്ടുകയാണ്.