Home Featured പിതാവിന്റെ ജന്മദിനം ആഘോഷിക്കാന്‍ ലഡാക്കിലേക്ക് ബൈക്ക് ഓടിച്ച്‌ രാഹുല്‍ ഗാന്ധി

പിതാവിന്റെ ജന്മദിനം ആഘോഷിക്കാന്‍ ലഡാക്കിലേക്ക് ബൈക്ക് ഓടിച്ച്‌ രാഹുല്‍ ഗാന്ധി

by admin

ന്യൂഡല്‍ഹി| രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ ലഡാക്കിലേക്ക് ബൈക്ക് യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാംഗോംഗ് തടാക കരയിലാണ് ഇപ്രാവശ്യം പിതാവിന്റെ ജന്മദിനം രാഹുല്‍ ആഘോഷിക്കുക. കെടിഎമ്മിന്റെ 390 അഡ്വഞ്ചര്‍ ബൈക്കിലാണ് രാഹുലിന്റെ യാത്ര. ബൈക്കിംഗ് ഗിയര്‍ അണിഞ്ഞുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് രാഹുല്‍ പങ്കുവെച്ചത്.

രാഹുല്‍ ഗാന്ധിയുടെ ആദ്യ ലഡാക്ക് സന്ദര്‍ശനമാണിത്. പിതാവിന് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പാംഗോംഗ് തടാകമെന്ന് രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. കെടിഎം 390 അഡ്വഞ്ചര്‍ 373 സിസി ബൈക്കിലാണ് രാഹുല്‍ ലഡാക്കിലേക്ക് യാത്ര ചെയ്യുന്നത്. കെടിഎമ്മിന്റെ 790 അഡ്വഞ്ചറിന്റെ മിനിയേച്ചറാണ് 390 അഡ്വഞ്ചര്‍. ഒരു ടൂറിസ്റ്റ് ക്യാമ്ബിലായിരിക്കും രാഹുല്‍ രാത്രി ചെലവഴിക്കുക. ലെയില്‍ 500 ഓളം യുവാക്കളുമായി അദ്ദേഹം സംവാദം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 25 വരെ രാഹുല്‍ ലഡാക്കില്‍ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായി പ്രചാരണത്തിന് രാഹുല്‍ഗാന്ധിയെത്തും

പുതുപ്പള്ളി: ചാണ്ടി ഉമ്മനായി പ്രചാരണത്തിന് രാഹുല്‍ഗാന്ധിയെത്തും. പ്രചാരണത്തിന്റെ അവസാനപാദത്തിലാണ് രാഹുല്‍ഗാന്ധിയെത്തുക എന്നാണ് സൂചന.

ഓണം കഴിഞ്ഞുള്ള ദിവസങ്ങളില്‍ രാഹുല്‍ഗാന്ധിയെത്തുക. തീയതി ഐ ഐ സി സി നേതൃത്വം പിന്നീട് അറിയിക്കും.രാഹുല്‍ഗാന്ധി പ്രചാരണത്തിനെത്തണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആവിശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ വരുമെന്നും അത് അവസാനഘട്ട പ്രചാരണത്തിനാകുന്നതാണ് നല്ലതെന്നും ഐ ഐ സി സി ജനറല്‍ കെ സി വേണുഗോപാല്‍ സംസ്ഥാന നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് തവണ പുതുപ്പള്ളിയില്‍ എത്തുമെന്നാണ് സി പിഎം കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയാകട്ടെ കൊട്ടിക്കലാശത്തിന് തൊട്ടുമുമ്ബ് എത്തണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. അങ്ങിനെയെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ഘട്ടമായ സെപത്ംബര്‍ രണ്ടാം തീയതിയോ മൂന്നാം തീയതിയോ രാഹുല്‍ എത്തുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്‌

You may also like

error: Content is protected !!
Join Our WhatsApp Group