ബെംഗളൂരു കെ എസ് ആര് സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഉദ്യാന്‍ എക്സ്പ്രസില്‍ തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി.ശനിയാഴ്ച പുലര്‍ച്ചെ 5:45 ഓടെ മുംബൈ-ബെംഗളൂരു യാത്ര അവസാനിപ്പിച്ച് മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് സംഭവം.ഒരു മണിക്കൂറോളമെടുത്താണ് തീയും പുകയും നിയന്ത്രണ വിധേയമാക്കിയത്. ഏഴു മണിയോടെ ട്രെയിനിന്റെ രണ്ടു കോച്ചുകളില്‍ നിന്ന് പുക ഉയരുകയായിരുന്നു.എ സി കോച്ചുകളായ ബി 1, ബി 2 എന്നീ കോച്ചുകളില്‍ നിന്നായിരുന്നു ഒരേ സമയം പുക ഉയരുന്നത് റയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. സ്റ്റേഷന് മാസ്റ്റര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിശമന സേനയെത്തി.
അപ്പോഴേക്കും സ്റ്റേഷന് പരിസരമാകെ പുക വ്യാപിച്ചിരുന്നു. ഒരു മണിക്കൂറോളമെടുത്താണ് തീയും പുകയും നിയന്ത്രണ വിധേയമാക്കിയത്.യാത്ര അവസാനിപ്പിച്ച് നിര്‍ത്തിയിട്ട ട്രെയിന്‍ ആയതിനാല്‍ സംഭവ സമയത്ത് യാത്രക്കാര്‍ ആരും തന്നെ അകത്തുണ്ടായിരുന്നില്ല അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചു. അഗ്നിബാധ കണ്ടെത്തിയ ബി 1, ബി 2 കോച്ചുകള്‍ സീല്‍ ചെയ്തു. യാത്ര അവസാനിപ്പിച്ച് നിര്‍ത്തിയിട്ട ട്രെയിന്‍ ആയതിനാല്‍ സംഭവ സമയത്ത് യാത്രക്കാര്‍ ആരും തന്നെ അകത്തുണ്ടായിരുന്നില്ല. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനാണ് കെ എസ് ആര് ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന്.
വെറും 6 രുപയ്ക്ക് ഒരു യൂബര്‍ യാത്ര: ബെംഗളൂരു നഗരത്തിലെ അനുഭവം പങ്കുവച്ച് യുവതി
ജനജീവിതം കൊണ്ടും നഗരത്തിന്റെ പ്രത്യേകതകള്‍കൊണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്ന സ്ഥലമാണ് ബെംഗളൂരു. ഇവിടെ അസാധാരണമായി ഉണ്ടാകുന്ന പല സംഭവങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.ഇപ്പോഴിതാ ബെംഗളൂരു നഗരത്തിലെ തന്റെ വിചിത്ര അനുഭവവും സന്തോഷവും പങ്കുവച്ചിരിക്കുകയാണ് ഇവിടെ ഒരു യുവതി. പതിവ് പ്രവൃത്തി ദിവസങ്ങളില്‍ ബംഗളൂരു നഗരത്തിലൂടെയുള്ള യാത്ര അത്ര സുഖകരമല്ലെന്നാണ് നഗരവാസികള്‍ പറയാറ്. കാരണം ഗതാഗതക്കുരുക്ക് തന്നെ. പലപ്പോഴും ഗതാഗതക്കുരുക്കില്‍പ്പെടുന്ന ബെംഗ്ലൂരു നഗരത്തിലെ ടാക്സി യാത്രകള്‍ യാത്രക്കാര്‍ക്ക് വലിയ തിരിച്ചടി ആകാറുണ്ട്.
ഭീമമായ തുക ടാക്സി ചാര്‍ജ് ആയി ഈടാക്കുന്നതും ഇവിടെ ഒരു സാധാരണ സംഭവം മാത്രമാണ്. എന്നാല്‍ വെറും ആറ് രൂപയ്ക്ക് താന്‍ നഗരത്തിനുള്ളിലൂടെ ഊബറില്‍ യാത്ര ചെയ്തു എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ടാക്സി ചാര്‍ജ് സ്ക്രീന്‍ ഷോട്ടും ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് അവര്‍ ഈ കാര്യം വ്യക്തമാക്കിയത്. മഹിമ ചന്ദക് എന്നാണ് യുവതിയുടെ പേര്. തനിക്ക് പോകേണ്ടിയിരുന്ന സ്ഥലത്തേക്കുള്ള യഥാര്‍ത്ഥ ചാര്‍ജ് 46.24 രൂപയായിരുന്നുവെന്നും എന്നാല്‍ വെറും ആറ് രൂപയ്ക്ക് തനിക്ക് അവിടെ വരെ പോകാന്‍ സാധിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഒരു പ്രമോഷണല്‍ കോഡ് ഉപയോഗിച്ചതിലൂടെയാണ് ഇത്രയും ചെറിയൊരു തുകയായി ഇവരുടെ ടാക്സി ചാര്‍ജ് കുറഞ്ഞതെന്നും ഇവര്‍ അവകാശപ്പെട്ടു.
ബംഗളൂരു നിവാസികള്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കാമെന്നും മഹിമ ട്വീറ്റിലൂടെ വെളുപ്പെടുത്തിയത്. യുവതിയുടെ പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകളാണ് ഇതൊരു അസാധാരണവും രസകരവുമായ സംഭവമാണെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍, സമാനമായ രീതിയില്‍ പ്രമോഷണല്‍ കോഡുകള്‍ ഉപയോഗിച്ച് ടാക്സി ചാര്‍ജ് പൂര്‍ണ്ണമായും ഇല്ലാതായതോടെ ടാക്സി ലഭിക്കാതെ വന്ന അനുഭവവും ചിലര്‍ പങ്കുവെച്ചു. ഏതായാലും ബാംഗ്ലൂര്‍ നഗരത്തില്‍ ഇത്രയും കുറഞ്ഞ നിരക്കില്‍ ടാക്സി യാത്ര നടത്തിയ വ്യക്തി ഒരുപക്ഷേ താന്‍ ആയിരിക്കുമെന്നാണ് മഹിമ തന്റെ സാമൂഹിക മാധ്യമത്തിലൂടെ അവകാശപ്പെട്ടത്.