Home Featured കര്‍ണാടകയില്‍ ‘ഓപ്പറേഷന്‍ ഹസ്തയുമായി കോൺഗ്രസ്സ്

കര്‍ണാടകയില്‍ ‘ഓപ്പറേഷന്‍ ഹസ്തയുമായി കോൺഗ്രസ്സ്

ബംഗളൂരു: കര്‍ണാടകയില്‍ ഭരണം നഷ്ടമായതിനു പിന്നാലെ ദിശാബോധമില്ലാതെ വലയുന്ന ബിജെപിക്കു കൂടുതല്‍ ആഘാതം നല്കാന്‍ “ഓപ്പറേഷന്‍ ഹസ്ത’യ്ക്കുള്ള നീക്കവുമായി കോണ്‍ഗ്രസ്.നേരത്തേ “ഓപ്പറേഷന്‍ കമല’യിലൂടെ ബിജെപിയിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ ബിജെപിയിലെ ഒരുവിഭാഗം നേതാക്കളെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബ് കോണ്‍ഗ്രസിലെത്തിക്കാനാണു നീക്കം. ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നത്.മുന്‍ മന്ത്രിയും യശ്വന്ത്പുരില്‍നിന്നുള്ള ബിജെപി എംഎല്‍എയുമായ എസ്.ടി. സോമശേഖര്‍, ശിവകുമാര്‍ തന്‍റെ രാഷ്‌ട്രീയ ഗുരുവാണെന്ന് പൊതുപരിപാടിയില്‍ പ്രഖ്യാപിച്ചതു ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

മറ്റൊരു മുന്‍ മന്ത്രി എം.ടി.ബി. നാഗരാജും മുതിര്‍ന്ന നേതാവ് എച്ച്‌. വിശ്വനാഥും കോണ്‍ഗ്രസിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാണ്. ജാതിരാഷ്‌ട്രീയം നിര്‍ണായകമായ കര്‍ണാടകയില്‍ നേതാക്കളുടെ ചുവടുമാറ്റത്തിനൊപ്പം അവരുടെ ജാതിവോട്ടുകളും മറിയുമെന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബ് ബിജെപിയെ അലോസരപ്പെടുത്തുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബ് പാര്‍ട്ടിയെ പരമാവധി ശക്തിപ്പെടുത്തുകയും സംസ്ഥാനത്തുനിന്നു പരമാവധി സീറ്റുകള്‍ നേടുകയുമാണ് ലക്ഷ്യമെന്ന് ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനുശേഷം പ്രതിപക്ഷ നേതാവിനെ പോലും തെരഞ്ഞെടുക്കാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് ബിജെപി.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടര മാസവും നിയമസഭയുടെ ബജറ്റ് സമ്മേളനവും കഴിഞ്ഞിട്ടും നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.അറ്റകൈയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബ് ജനതാദള്‍-എസുമായി സഖ്യമുണ്ടാക്കി പ്രതിപക്ഷ നേതൃസ്ഥാനം എച്ച്‌.ഡി.കുമാരസ്വാമിക്കു കൈമാറാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഇതിനിടയില്‍ അസംതൃപ്തരായ കൂടുതല്‍ നേതാക്കള്‍ ചുവടുമാറ്റിയാല്‍ അത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആശങ്കയും പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്.

ജയിലറി’ന്‍റെ ആദ്യ ഒഫിഷ്യല്‍ കളക്ഷന്‍ പുറത്ത്

ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് ജയിലറിനോളം ജനപ്രീതി ലഭിച്ച സിനിമകള്‍ അപൂര്‍വ്വമാണ്. പേട്ടയ്ക്ക് ശേഷം രജനികാന്തിന്‍റെ താരമൂല്യത്തെ വേണ്ടവിധം ഉപയോഗിച്ച സിനിമയെന്ന് അഭിപ്രായം നേടിയ ചിത്രം കളക്ഷനില്‍ പേട്ടയേക്കാളൊക്കെ വളരെ മുന്നിലാണ്. ജയിലര്‍ റിലീസ് ചെയ്യപ്പെട്ട ഓഗസ്റ്റ് 10 മുതല്‍ ഇങ്ങോട്ട് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച നിരവധി, അനവധി കണക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലെല്ലാം ആദ്യവാരം തിയറ്ററുകള്‍ നിറഞ്ഞ് ജനമായിരുന്നു എന്നതിനാല്‍ എത്രത്തോളം വലിയ കണക്കിനും വിശ്വാസ്യതയും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ഒഫിഷ്യല്‍ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്.

ട്രാക്കര്‍മാരില്‍ ഭൂരിഭാഗവും അവതരിപ്പിച്ച കണക്കുകളില്‍ നിന്ന് വേറിട്ട ഒന്നാണ് സണ്‍ പിക്ചേഴ്സ് മുന്നോട്ട് വച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 375.40 കോടിയാണെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. ഈ സംഖ്യ അന്തിമമല്ലെന്നും അപ്ഡേഷന്‍ നടക്കുന്നതേയുള്ളൂവെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ വാര കളക്ഷനാണ് ഇതെന്നും സണ്‍ പിക്ചേഴ്സ് പറയുന്നു.

സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ റിലീസ് ചെയ്യപ്പെട്ട മറുഭാഷകളിലെ വലിയ ചിത്രങ്ങള്‍ ഓഗസ്റ്റ് 11 വെള്ളിയാഴ്ചയാണ് എത്തിയതെങ്കില്‍ ഒരു ദിവസം മുന്‍പെത്തിയത് ജയിലറിന് ഗുണമായി. തെന്നിന്ത്യയില്‍ ചിത്രത്തിന് മറ്റ് എതിരാളികളും ഉണ്ടായിരുന്നില്ല. തെലുങ്കില്‍ ചിരഞ്ജീവിയുടെ ഭോലാ ശങ്കര്‍ വെള്ളിയാഴ്ച എത്തിയിരുന്നെങ്കിലും കാണികള്‍ തള്ളിക്കളഞ്ഞു. തെലുങ്ക് സംസ്ഥാനങ്ങളിലും വന്‍ ബോക്സ് ഓഫീസ് മുന്നേറ്റമാണ് രജനി ചിത്രം നടത്തിയത്. മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ പ്രതിനായക വേഷവും കേരളത്തിലെ കളക്ഷനെ ഗുണപരമായി സ്വാധീനിച്ച ഘടകങ്ങളാണ്.

You may also like

error: Content is protected !!
Join Our WhatsApp Group