Home Featured ബെംഗളൂരു:യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നതായി സംശയം

ബെംഗളൂരു:യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നതായി സംശയം

by admin

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ബെന്നാർഘട്ടയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നതായി സംശയം. സഹോദരിയുടെ രണ്ടു വയസ്സുള്ള മകനെയും കൂട്ടി നടക്കാനിറങ്ങിയ 39-കാരിയാണ് കൊല്ലപ്പെട്ടത്. യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തുള്ള വനത്തോട് ചേർന്ന സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്.

നമ്മ മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം

ബെംഗളൂരു: ഉദ്ഘാടനത്തിനൊരുങ്ങുന്ന നമ്മ മെട്രോ പർപ്പിൾ ലൈനിലെ കെങ്കേരി – ചല്ലഘട്ട, ബൈയപ്പനഹള്ളി – കെ.ആർ. പുരം പാതകളുടെ സിഗ്നലിങ് പരിശോധന മൂലം പർപ്പിൾ ലൈനിൽ മെട്രോ സർവീസിന് നിയന്ത്രണമേർപ്പെടുത്തി.

നിയന്ത്രണം ഇങ്ങനെ

വ്യാഴാഴ്ച: കെങ്കേരിക്കും മൈസൂരു റോഡ് മെട്രോ സ്റ്റേഷനുമിടയിൽ സർവീസുണ്ടാകില്ല. മൈസൂരു റോഡിനും ബൈയപ്പനഹള്ളിക്കുമിടയിൽ മാത്രമാകും സർവീസ് . ഈ മാസം 23,24: കെങ്കേരിക്കും മൈസൂരു റോഡ് മെട്രോ സ്‌റ്റേഷനുമിടയിൽ രാവിലെ ഏഴു വരെ സർവീസ് ഉണ്ടാകില്ല. മൈസൂരു റോഡിനും സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനുമിടയിൽ മാത്രമാകും സർവീസുണ്ടാവുക

ഈ മാസം 20,29: രാവിലെ ഏഴു വരെ ബൈയപ്പനഹള്ളിക്കും സ്വാമി വിവേകാനന്ദ റോഡിനുമിടയിലും കെ.ആർ. പുരത്തിനും വൈറ്റ്ഫീൽഡിനുമിടയിലും സർവീസ് ഉണ്ടാകില്ല.

You may also like

error: Content is protected !!
Join Our WhatsApp Group