ബെംഗളൂരു: നഗരത്തിലെ അനധികൃത ബാനറുകളും ഫ്ളെക്സുകളും നീക്കാൻ ഒദ്യോഗിക ഉത്തരവിറക്കി ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.). ബാനറുകൾ നീക്കാത്തതിനെതിരേ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് ഉത്തരവിറക്കിയത്. കോർപ്പറേഷൻ ഉദ്യോഗസ്ഥർ ബാനറുകളും ഫ്ളെക്സുകളും എത്രയുംവേഗം നീക്കണമെന്ന് ഉത്തരവിൽ പറയുന്നു.അതേസമയം, ബാനറുകൾ നീക്കുന്ന കാര്യത്തിൽ കോർപ്പറേഷൻ അലംഭാവം കാട്ടുകയാണെന്ന് ആരോപിച്ച് നഗരവാസികൾ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ചു.
ഉത്തരവ് പേപ്പറിൽ മാത്രം പോര, പ്രാവർത്തികമാക്കണമെന്ന് നഗരവാസിയായ ഒരാൾ പറഞ്ഞു. അനധികൃത ബാനറുകൾ നീക്കണമെന്ന് നേരത്തേ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമർശം. ഇത്തവണയും ഉത്തരവ് വെറുതെയാകരുതെന്നും അഭിപ്രായമുയർന്നു.അനധികൃത ബാനറുകൾക്കെതിരേ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതിഈ മാസം രണ്ടിന് നിർദേശിച്ചിരുന്നു.ഓരോ അനധികൃത ബാനറിനും 50,000 രൂപ വീതം പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
ഇതിന് പിന്നാലെ പുതുതായി ബാനർ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും നിയമം ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതോടെയാണ് നഗരത്തിലെ അനധികൃത ബാനറുകളും ഫ്ളെക്സുകളും നീക്കാൻ കോർപ്പറേഷൻ ഉത്തരവിട്ടത്.വാഹനമോടിക്കുന്നവർക്ക് കാഴ്ചമറയ്ക്കുന്ന വിധമാണ് പലയിടങ്ങളിലും ബാനറുകൾ സ്ഥാപിച്ചിരിക്കുന്നത്.
രാഷ്ട്രീയപ്പാർട്ടികളുടെയും സംഘടനകളുടെയും ബാനറുകൾക്കുപുറമേ സിനിമാതാരങ്ങളുടെ ബാനറുകളുമുണ്ട്.റോഡുകളിൽ ഫ്ളെക്സുകളും ബാനറുകളും നിരോധിച്ച് 2018-ൽ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.എന്നാൽ, ലംഘനം തടയാൻ സർക്കാർ നടപടിയെടുത്തില്ല.
അതിഥി പോര്‍ട്ടല്‍: രജിസ്ട്രേഷന് കാല്‍ലക്ഷം കടന്നു
സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും തൊഴില്‍ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷൻ 25000 കടന്നു.തൊഴിലാളികളുടെ സമ്ബൂര്‍ണ വിവരങ്ങള്‍ വിരല്‍തുമ്ബില്‍ ലഭ്യമാക്കുന്ന രീതിയിലാണ് രജിസ്ട്രേഷൻ പുരോഗമിക്കുന്നത്. അതിഥി തൊഴിലാളി രജിസ്ട്രേഷനോട് തൊഴിലാളികളും തൊഴിലുടമകളും കരാറുകാരും ക്രിയാത്മക സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും വരും ദിവസങ്ങളില്‍ രജിസ്ട്രേഷൻ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും തൊഴില്‍ മന്ത്രി വി ശിവൻകുട്ടിയും ലേബര്‍ കമ്മിഷണര്‍ അര്ജ്ജുൻ പാണ്ഡ്യനും പറഞ്ഞു. രജിസ്ട്രേഷൻ നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള അതിഥി മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിലാണ്.
ആപ്പ് നിലവില്‍ വരുന്നതോടെ ഫെസിലിറ്റേഷൻ സെന്ററുകള്‍, ലേബര്‍ ക്യാമ്ബുകള്‍, നിര്‍മാണസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ക്ക് പുറമേ തൊഴിലാളികളിലേക്ക് നേരിട്ട് എത്തുന്ന തരത്തില്‍ രജിസ്ട്രേഷൻ നടപടികള്‍ക്ക് തുടക്കമിടും. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം തേടും. അതിഥി തൊഴിലാളികള്‍ക്കുപുറമേ , അവരുടെ കരാറുകാര്‍,തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. നിര്‍ദേശങ്ങള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. വ്യക്തിവിവരങ്ങള്‍ എൻട്രോളിങ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.